പെർള കെ.എസ്.ഇ.ബി കേബിൾ മോഷണം: *അന്തർസംസ്ഥാന സംഘത്തെ 36 മണിക്കൂറിനുള്ളിൽ വലയിലാക്കി ബദിയടുക്ക പോലീസ്; പ്രതികളെ വലയിലാക്കിയത് സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ അന്വേഷണവും.*
ബദിയടുക്ക : എൻമകജെ ഗുണാജെയിൽ കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ പെർള ഓഫീസിന്റെ കീഴിലുള്ള നാല് ലക്ഷത്തോളം രൂപ വിലമതിക്കുന്ന എ.ബി (AB) കേബിളുകൾ മോഷ്ടിച്ച അന്തർസംസ്ഥാന മോഷ്ടാക്കൾ ഉൾപ്പെടെ നാലംഗ സംഘത്തെ ബദിയടുക്ക പോലീസ് ബദിയടുക്ക പോലീസ് 36 മണിക്കൂറിനുള്ളിൽ അതിവിദഗ്ദ്ധമായി പിടികൂടി..
അറസ്റ്റിലായ പ്രതികൾ : നൗഷാദ് (34) - മഞ്ചനാടി അസിജോലി, മംഗളൂരു താലൂക്ക് (നിലവിൽ അഡുക്ക, പെർള)
മുഹമ്മദ് ഇ. (42) - പഞ്ചിക്കൽ, ബംബ്രാണ വില്ലേജ്, കാസർഗോഡ്
മുഹമ്മദ് ഷാഹിദ് (29) - സങ്കീർമുള്ളി ഹൗസ്, പറങ്കിപ്പേട്ട, പുദു, ബണ്ട്വാൾ താലൂക്ക്
നവീൻ (48) - ബൈത്തുൽ പടവ്, പച്ചിനടുക്ക, കല്ലിഗെ വില്ലേജ്, ബണ്ട്വാൾ
സെപ്റ്റംബർ 23 വൈകുന്നേരം 5 മണിക്കും സെപ്റ്റംബർ 24 രാവിലെ 9.30 നും ഇടയിലാണ് സംഭവം. ഗുണാജെയിലെ ട്രാൻസ്‌ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന എ.ബി കേബിളുകൾ കെ.എൽ 14 എ.ഇ 9095 (KL 14 AE 9095) എന്ന വാഹനത്തിലെത്തിയ സംഘം മോഷ്ടിച്ചു കടത്തുകയായിരുന്നു. കെ.എസ്.ഇ.ബിയുടെ പരാതിയിൽ ബദിയടുക്ക പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവസ്ഥലത്തെ വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ട വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനം വാടകയ്ക്ക് എടുത്ത ഒന്നാം പ്രതി നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചു തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽ നിന്നും, മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ മംഗലാപുരത്തെ പടീൽ, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നായി അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
പ്രതികളെ ചോദ്യം ചെയ്തതിൽ നീർച്ചാൽ വിഷ്ണു മൂർത്തി നഗറിലെ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ നിന്നും ഇരുമ്പ് റോഡുകൾ മോഷ്ടിച്ചതായും വെളിവായിട്ടുണ്ട്.അന്തർസംസ്ഥാന മോഷണസംഘത്തിലെ മറ്റുള്ളവരിലേക്കും ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുന്നു.
അന്വേഷണ സംഘം:കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ:കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ
സബ് ഇൻസ്‌പെക്ടർമാർ: സുനിൽ കുമാർ, വിനോദ് കുമാർ
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാർ (ASI): സിനീഷ് സിറിയക്, ശശി പ്രസാദ്
സീനിയർ സിവിൽ പോലീസ് ഓഫീസർമാർ (SCPO): അനീഷ് വർഗീസ്, സുഭാഷ്, ഗോകുൽ, രതീഷ്
സിവിൽ പോലീസ് ഓഫീസർമാർ (CPO): ധനേഷ്, ഷിബിൻ
ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ: ശ്രീനേഷ്
അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments