Breaking News

*കേരളത്തില്‍ പുതിയ വോട്ടിന് ഇനി 'ഫോം 6' മാത്രം; ഡിക്ലറേഷന്‍ ഫോം നീക്കി* *ලᤌꪆൖ⟅ලക്കꪆડ࿔൭൭චവ࿔*

ന്യൂഡല്‍ഹി :  കേരളമടക്കം എസ്ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറാകാൻ അപേക്ഷിക്കുന്നവര്‍ക്ക് ഇനി അപേക്ഷയ്ക്കൊപ്പം 'അധിക സത്യവാങ്മൂലം' (ഡിക്ലറേഷന്‍ ഫോം) നല്‍കേണ്ട. ഇന്നലെ രാത്രിയോടെ വോട്ടേഴ്സ് പോര്‍ട്ടലില്‍ നിന്ന് ഡിക്ലറേഷന്‍ ഫോം ഒഴിവാക്കി. ‘ഫോം 6’ ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മിഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉള്‍പ്പെടുത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാര്‍ വിയോജനക്കുറിപ്പെഴുതിയത്.

എസ്ഐആർ അവസാനിച്ച ശേഷവും പുതിയ വോട്ടറാകാൻ അപേക്ഷ നൽകുന്നവർ എസ്ഐആർ നടപടികൾക്ക് വിധേയമാകേണ്ട സ്ഥിതിയാണ് ഇതോടെ ഒഴിവായത്. എസ്ഐആർ നടക്കാത്ത സമയത്ത് ‘ഫോം 6’ മാത്രം മതിയെന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫലത്തില്‍ കേരളത്തില്‍ പുതിയ വോട്ടറായി അപേക്ഷിക്കുന്നവര്‍ ഇനി 'ഫോം 6' മാത്രം നല്‍കിയാല്‍ മതി. അതേസമയം, എസ്ഐആര്‍ പുരോഗമിക്കുന്ന ഡല്‍ഹിയടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ ഡിക്ലറേഷന്‍ ഫോം നിലവില്‍ നല്‍കണം. ഇവിടെയും എസ്ഐആര്‍ കഴിയുമ്പോള്‍ ഡിക്ലറേഷന്‍ ഫോം ഒഴിവാകും.

*എന്താണ് ഡിക്ലറേഷൻ ഫോം?*

എസ്ഐആർ എന്യൂമറേഷൻ ഫോമിന്റെ ഏറെക്കുറേ തനിപ്പകർപ്പാണ് ഡിക്ലറേഷൻ ഫോമും.  അതായത്, ഒരു വ്യക്തി ഒന്നുകിൽ താൻ പഴയ എസ്ഐആർ പട്ടികയിലുണ്ടായിരുന്നുവെന്ന് തെളിയിക്കണം, അല്ലെങ്കിൽ അയാളുടെ മാതാപിതാക്കളിലൊരാൾ പഴയ പട്ടികയിലുണ്ടായിരുന്നുവെന്ന് വ്യക്തമാക്കണം. ഇതു രണ്ടു സാധിക്കാത്തവർ വിവിധ രേഖകൾ ഹാജരാക്കേണ്ടി വരുമായിരുന്നു. പുതിയ വോട്ടിനു പുറമേ, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വോട്ട് മാറ്റുമ്പോഴും (ഫോം 8) ഡിക്ലറേഷൻ ഫോം വേണ്ടിയിരുന്നു.

*എന്താണ് പ്രശ്നം?*

‘ഫോം 6’ ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മിഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ചേർക്കുകയായിരുന്നു. 1960ലെ റജിസ്ട്രേഷൻ ഓഫ് ഇലക്ടറൽ ചട്ടം ഭേദഗതി ചെയ്യാതെ ഇത്തരമൊരു കൂട്ടിച്ചേർക്കൽ സാധ്യമല്ലെന്ന് മേയ് 16ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർമാരിലൊരാളായ വിവേക് ജോഷി വിയോജനക്കുറിപ്പെഴുതി. തുടർന്ന് ഓഗസ്റ്റ് 13ന്, മറ്റൊരു തിരഞ്ഞെടുപ്പ് കമ്മിഷണറായ എസ്.എസ്.സന്ധുവും ഇതിനെ വിമർശിച്ച് കത്തെഴുതി. അനധികൃതവും നിയമവിരുദ്ധവുമായ മാറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

*എന്താണ് ഗുണം?*

പുതിയ തീരുമാനം നടപ്പായതോടെ, ഒരു സംസ്ഥാനത്ത് എസ്ഐആർ നടപടികൾ പൂർത്തിയായ ശേഷം ഒരാൾ പുതിയ വോട്ടറായി റജിസ്റ്റർ ചെയ്യുമ്പോഴും, വോട്ട് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുമ്പോഴും പണ്ടത്തേതുപോലെ ‘ഫോം 6’ മാത്രം പൂരിപ്പിച്ചുനൽകിയാൽ മതിയാകും. 2002ലെയോ 2003ലെയോ എസ്ഐആർ പട്ടിക തപ്പിപ്പോകേണ്ടതില്ലെന്നു ചുരുക്കം. അതേസമയം, എസ്ഐആറിന്റെ ഭാഗമായി നടക്കുന്ന ക്ലെയിംസ് ആൻഡ് ഒബജക‍്ഷൻസ് സമയപരിധിയിൽ ഡിക്ലറേഷൻ ഫോം വേണ്ടിവരും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments