Breaking News

*ചെർക്കള റോഡ് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ചെങ്കള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ എൻഎച്ച് 66 ഉപരോധിച്ചു*

​ചെർക്കള : വർഷങ്ങളായിട്ടും പ്രവർത്തി ഇനിയും പൂർത്തീകരിക്കാത്ത ചെർക്കള ഹൈവേ സെക്കൻഡറി റീച്ച് റോഡിന്റെ നിർമ്മാണം ഇനിയും വൈകിപ്പിക്കുകയും നിരന്തരമായി കരാർ ലംഘനം നടത്തുകയും ചെയ്യുന്ന  മേഘ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെയും അലംഭാവത്തിനെതിരെയും ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ ഹൈവേ റോഡ് ഉപരോധം  സംഘടിപ്പിച്ചു.
​ചെർക്കള ഹൈവേയുടെ ഭാഗമായ  സെക്കൻഡറി റോഡിന്റെ പണി തുടങ്ങി നാല് വർഷം പിന്നിട്ടിട്ടും ഇനിയും യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡുകളിൽ ഞങ്ങൾക്ക് യാതൊരുവിധ ഉത്തരവാദിത്വം ഇല്ല എന്ന് പറഞ്ഞ് കൈ മലർത്തുകയാണ്. ചെർക്കള ടൗണിലും ദേശീയപാത കടന്നുപോകുന്ന പഞ്ചായത്തിൻ്റെ മറ്റു പ്രദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. മഴ പെയ്യുമ്പോൾ ചെർക്കള ടൗണിലും പരിസരപ്രദേശങ്ങളിലും വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇതുമൂലം  പൊതുജനങ്ങൾക്കുണ്ടാകുന്ന ആരോഗ്യ സഞ്ചാര പ്രശ്നങ്ങൾ ജനപ്രതിനിധികൾ നിരന്തരമായി ചൂണ്ടിക്കാണിച്ചിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. ജില്ലയിലെ  ഉയർന്ന ഭരണ കേന്ദ്രങ്ങളിൽ നടന്ന ചർച്ചകളിൽ രേഖാമൂലം നൽകിയ ഉറപ്പുകൾ പോലും നിരന്തരമായി ലംഘിക്കുന്നു. പഞ്ചായത്ത് ഭരണസമിതിക്ക് നൽകിയ ഉറപ്പുകൾ പോലും പാലിക്കപ്പെടുന്നില്ല. 

മേഘ കമ്പനിയുടെ ഈ ഉദാസീന സമീപനമാണ്  ചെർക്കള ടൗണിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴുണ്ടായ തീരാദുരിതത്തിന്റെ കാരണം. തിരക്കേറിയ ചെർക്കള ടൗണിലെ സർവീസ് റോഡുകൾ കൂടി  തകർന്നു  തരിപ്പണമായതോടെ ഇതുവഴിയുള്ള യാത്രാക്ലേശവും പൊടിശല്യവും കാരണം പ്രദേശവാസികളും വ്യാപാരികളും വിദ്യാർത്ഥികളും  ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. പരിസരപ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്ന  മുതിർന്ന പൗരന്മാരും പിഞ്ചുകുട്ടികളും ഇതുമൂലം വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ
​റോഡ് നിർമ്മാണം  യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് ഭരണസമിതി  ഹൈവേ ഉപരോധത്തിന് നേതൃത്വം നൽകിയത്. ജില്ലാ ഭരണകൂടം  അടിയന്തരമായി ഇടപെട്ട്  ഈ വിഷയത്തിൽ പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ  സമരം കൂടുതൽ ശക്തമാക്കുമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വസന്തൻ അജക്കോട് മുന്നറിയിപ്പ് നൽകി.  ചെർക്കള ടൗൺ വാർഡ് മെമ്പർ ഹാരിസ്  തായൽ സ്വാഗതം പറഞ്ഞു.  വൈസ് പ്രസിഡൻറ് ജാസ്മിൻ കബീർ ചെർക്കളം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷുക്കൂർ ചെർക്കളം ഇഖ്ബാൽ ചേറൂർ ശാന്തകുമാരി ടീച്ചർ , പഞ്ചായത്ത് ജനപ്രതിനിധികളായ   സി വി കൃഷ്ണൻ, ജയകുമാരി ,റിസ്വാന മഹറൂഫ് , സാഹിറ മജീദ്,  മാഹിൻ ആലംപാടി, മുഹമ്മദ് ഹനീഫ, അബൂബക്കർ കരുമാനം, മഹ്മൂദ് എരുതുംകടവ്, ഹമീദ് നെക്കര ശിഹാബ് റഹ്മാനിയ നഗർ,  ഇബ്രാഹിം കൊയർകൊച്ചി,  ആയിഷ ചെങ്കള, അനീസ ഇബ്രാഹിം,   ഷൈലജ എന്നിവർ റോഡ് ഉപരോധത്തിൽ  പങ്കെടുത്തു.  രാഷ്ട്രീയ, വ്യാപാര സംഘടനകളും പൊതുജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പങ്കാളികളായി.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments