Breaking News

*ഉന്നത വിജയം നേടിയവിദ്യാർത്ഥികൾക്ക്നുസ്റത്ത്ജിസിസി യുടെസ്വർണ്ണമെഡൽ.സയ്യിദ് അലിതങ്ങൾകുമ്പോൽകൈമാറി*

ചൗക്കി : ചൗക്കി നുസ്റത്ത് ക്ലബ്ബ്‌ ജിസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് കഴിഞ്ഞ അധ്യയന വർഷം 5, 7, 10 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡൽ വിതരണം ചെയ്തു.

ചൗക്കി നൂറുൽ ഹുദാ ജമാഅത് കമ്മിറ്റിയുടെ നൂറേ മുജസ്സം 2026ന്റെ ഭാഗമായി നടന്ന ചടങ്ങിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ വിദ്യാർത്ഥികൾക്ക് സ്വർണ്ണ മെഡലുകൾ കൈമാറി.
നിയ ഫാത്തിമ നിസാർ,സൗദ സിഴസകീർ കെ കെ,റാബിയ റജുല മൻസൂർ എന്നിവരാണ് സ്വർണ്ണ മേഡലിന് അർഹമായത്..
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നുസ്റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി വർഷങ്ങളായി സ്വർണ്ണ മെഡൽ നൽകി വരുന്നത്.

പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ നേട്ടത്തെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർത്ഥികൾക്ക്പ്രോത്സാഹനവും പിന്തുണയും നൽകുന്നഇത്തരംപ്രവർത്തനങ്ങൾസമൂഹത്തിന്മാതൃകയാണെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ജമാഅത് പ്രസിഡന്റ്‌ അഷ്‌റഫ്‌ റഹ്മാനി, ജനറൽ സെക്രട്ടറി കരീം കുന്നിൽ, ഹാജി സ്വാലിമൗലവി,ഖത്തീബ് സുബൈർ സഹദി, സദർ അബൂബക്കർ ദാരിമി, നാസർ മാളിക,കെ,പി, മുഹമ്മദ്‌, കരീം മൈൽപാറ,അൽത്താഫ് കുളങ്കര, ശിഹാബ് അർജാൽ.മഹമൂദ് കുളങ്കര, ശരീഫ് ദുൽദുൽ, കുഞ്ഞാമു കീസൂർ, കരീം ചൗക്കി, സലീം കടപ്പുറം, ശുകൂർ മുക്രി, സത്താർ ചൗക്കി, ഖലീൽ മദ്രസ വളപ്പ്,റഹ്മാൻ കന്യപ്പാടി, ഹാസൈനാർ ചൗക്കി, ഗഫൂർ അക്കരകുന്ന്,സുലൈമാൻ ചൗക്കി,ഹമീദ് പടിഞ്ഞാർ,ഇബ്രാഹിം കുളങ്കര, മുഹമ്മദ്‌ മുക്രി, സാജി മൂന്ന് കണ്ടം,സുലൈമാൻ തോരവളപ്പിൽ, അബൂബക്കർ കെ കെ പുറം, സലാം കുഞ്ഞാലി, സിനാൻ മുക്രി, സത്താർ കുണ്ടത്തിൽ,റഫീഖ് മൂന്ന് കണ്ടം, സമീർ കെ കെ പുറം,
നൂറുൽ ഇസ്ലാം മദ്രസ്സ അധ്യാപകർ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ, നുസ്റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ വർ ചടങ്ങിൽ സംബന്ധിച്ചു...
.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments