Breaking News

*യങ് ഡെമോക്രാറ്റ്സ് തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണം 12 - 09 ശനി തിരൂരിൽ*

തിരൂർ : യങ് ഡെമോക്രാറ്റ്സ് തിരൂർ മണ്ഡലം കമ്മിറ്റി രൂപീകരണം സെപ്റ്റംബർ 12 ശനിയാഴ്ച തിരൂർ സാംസ്കാരിക സമുച്ചയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് പതാക ഉയർത്തുന്നതോടെ ആരംഭിക്കുന്ന സമ്മേളനം എസ്ഡിപിഐ തിരൂർ മണ്ഡലം പ്രസിഡണ്ട് കെ പി കരീം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഷയാവതരണങ്ങൾക്ക് ശേഷം  ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമാപിക്കും തുടർന്ന്  തിരൂർ ടൗൺചുറ്റിയുള്ള റാലി നടക്കും. 

യുവാക്കളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജനകീയ വിഷയങ്ങളിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും യങ് ഡെമോക്രാറ്റ്സ് മണ്ഡലം കമ്മിറ്റി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതായി ഭാരവാഹികൾ അറിയിച്ചു.
സെപ്റ്റംബർ 12ന് നടക്കുന്ന മണ്ഡലം രൂപീകരണ പരിപാടിയിൽ കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം. പഞ്ചായത്ത് തലത്തിലെ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ആരംഭിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments