*എൻ സി പി, ഫോർവേഡ് ബ്ലോക്ക് ലയനസമ്മേളനം.*
ദേശീയ പാർട്ടിയായഎൻസിപി കേരള ഘടകം, ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് പാർട്ടിയിൽ ലയിക്കുന്നു. ലയനസമ്മേളനം ഒക്റ്റോബർ 5 ന് എറണാകുളം ടൗൺ ഹാളിൽ വച്ച് നടക്കും. ലയന നിർദ്ദേശങ്ങൾ ഇരു പാർട്ടികളുടെയും നേതാക്കൾ കൊച്ചിയിൽ സംയുക്ത യോഗംചേർന്ന് തീരുമാനിക്കും. എൻസിപി സംസ്ഥാന കമ്മറ്റി 12/09/26 ശനിയാഴ്ച കളമശേരിയിലെ പാർട്ടി സംസ്ഥാന കമ്മറ്റി ഓഫീസിൽ വച്ച് നടക്കും. എൻസിപി ദേശീയ നേതൃത്വം കേരളത്തിൽ ബി ജെ പി സഖ്യവുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാലാണ് ഞങ്ങൾ എൻസിപി വിടുന്നതെന്ന് ശ്രീ.എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു.
ലയനസമ്മേളനം എൻ സി പി ദേശീയ വർക്കിംഗ് കമ്മറ്റി അംഗം ശ്രീ .എൻ.എ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജി.ദേവരാജൻ ഉദ്ഘാടനം ചെയ്യും. രണ്ട് പാർട്ടികളും ഒന്നാകുന്നതോടെ കേരളത്തിൽ സോഷ്യലിസ്റ്റുകളുടെ നിർണ്ണായക ശക്തിയായി പാർട്ടി മാറും. ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നിലവിൽ യു ഡി എഫ് ഘടകകക്ഷിയാണ്. ഇരു പാർട്ടികളും ഒന്നായി പ്രവർത്തിക്കാൻ തീരുമാനിച്ചതായി എൻസിപി ദേശീയ വർക്കിംഗ് കമ്മറ്റി അംഗം ശ്രീ.എൻ.എ മുഹമ്മദ് കുട്ടി, സംസ്ഥാന സംഘടനാ ജനറൽ സെകട്ടറി ശ്രീ.കല്ലറ മോഹൻ ദാസ്, ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ടി.മനോജ് കുമാർ, ജില്ലാസെക്രട്ടറി ശ്രീ. ബൈജു മേനാച്ചേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments