Breaking News

*കാസർകോട് നഗരത്തിന്റെ വികസനത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: കല്ലട്ര മാഹിൻ എം.എൽ.എ*

കാസർകോട് : ജില്ലയുടെ ആസ്ഥാന കേന്ദ്രമായ കാസർകോട് നഗരത്തിലെ രൂക്ഷമായ ഗതാഗത ക്കുരുക്കിനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത തയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനുള്ള വികസന പ്രവർത്തനങ്ങൾ അടിയന്ത രമായി മുന്നോട്ടുകൊണ്ടു പോകേണ്ടതുണ്ടെന്ന് കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു. കാസർകോട് നഗരസഭ  ജനസമ്പർക്ക പരിപാടിയിൽ നഗരവാസി കളുമായും വിവിധ മേഖല കളിലുള്ള പ്രതിനിധികളു മായും സംവദിക്കുക യായിരുന്നു അദ്ദേഹം.
നഗരത്തിലെ ഗതാഗത ക്കുരുക്ക്, റോഡുകളുടെ ശോചനീയാവസ്ഥ, പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഡ്രെയി നേജ് സംവിധാനം, തെരുവ് വിളക്കുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങ ളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജനങ്ങൾ എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. നഗരത്തിന്റെ ഭാവി വികസനം മുന്നിൽക്കണ്ട് ദീർഘകാലാടി സ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി.
കാസർകോട് നഗരത്തിന്റെ വികസനം ഒരു വ്യക്തിയുടെ യോ ഒരു സ്ഥാപനത്തിന്റെ യോ മാത്രം ഉത്തരവാദിത്വ മല്ലെന്നും ജനപ്രതിനിധികൾ, നഗരസഭ, വിവിധ സർക്കാർ വകുപ്പുകൾ,വ്യാപാരി-വ്യവസായി സമൂഹം,സന്നദ്ധസംഘ ടനകൾ, പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ ഇടപെടലിലൂടെ മാത്രമേ സമഗ്രമായ വികസനം സാധ്യമാകൂവെന്നും കല്ലട്ര മാഹിൻ പറഞ്ഞു.
നഗരത്തിന്റെ ഗതാഗത പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ പരാതികളും നിർദേശങ്ങളും നേരിട്ട് കേട്ടറിഞ്ഞ് അവ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്നും എം.എൽ.എ ഉറപ്പുനൽകി.
ജനസമ്പർക്ക പരിപാടിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേർ തങ്ങളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും എം.എൽ.എയെ നേരിട്ട് അറിയിച്ചു. സാധാരണക്കാ രുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ടറിഞ്ഞ് അവയ്ക്ക് പരിഹാരം കണ്ടെത്തുന്നതി നുള്ള ഇത്തരം ജനസമ്പർക്ക പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാസർകോട് നഗരത്തിന്റെ വികസനത്തിന് രാഷ്ട്രീയ-സാമൂഹിക വ്യത്യാസങ്ങൾക്കതീതമായ പരസ്പര ഐക്യവും സഹകരണവും അനിവാര്യ മാണെന്ന സന്ദേശത്തോടെ യാണ് ജനസമ്പർക്ക പരിപാടി സമാപിച്ചത്.
പരിപാടിയിൽ അഡ്വ.ഗോവിന്ദൻനായർ, എ.എം.കടവത്ത്‌ , മാഹിൻ കേളോട്ട്, കെ.ഖാലിദ്, ടി.എം.ഇഖ്ബാൽ, ആർ. ഗംഗാധരൻ,കെ എം ബഷീര്‍,ഹമീദ് ബെദിര,കെ എം അബ്ദുല്‍ റഹ്മാന്‍,എം എച്ച് അബ്ദുല്‍ ഖാദര്‍,മുസമ്മില്‍  ടി എച്ച്,അമീര്‍ പളളിയാന്‍,ഫിറോസ് അടുക്കത്ത്ബയല്‍,ഷാഹിന സലിം,കെ എം ഹനീഫ്,മുസമ്മില്‍ എസ് കെ, അനസ് കണ്ടത്തിൽ, അസ്ക്കർ ചൂരി, അബ്ദുൽ റഹിമാൻ തൊട്ടാൻ,ആയിഷ സലാം,ആയിഷ അഷ്റഫ്,ബിന്ദു,സജ്ന,സുമയ്യ,മുനീസ,ജാഫര്‍ കമാല്‍,സമീന മുജീബ്,മഫീന,സാഹിദ,നൈമുന്നീസ,അര്‍ഷീന,സലീം,അബ്ദു എന്‍ എച്ച് സംബന്ധിച്ചു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments