Breaking News

*കത്തുന്ന ചിതയിൽ നിന്ന് മൃതദേഹ ഭാഗം വാൾകൊണ്ട് കുത്തിയെടുത്ത് തിന്നു; വൈറൽ 'അഘോരി' വനിത അറസ്റ്റിൽ*

കത്തിയെരിയുന്ന ചിതയിൽ നിന്നും മൃതദേഹഭാഗം എടുത്ത് കഴിച്ച് വിഡിയോ എടുത്ത അഘോരി വനിത പിടിയിൽ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ സ്വയം അഘോരിയെന്ന് വേിശഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെന്ന യുവതിയാണ് അറസ്റ്റിലായത്. കയ്യിലുള്ള വാളെടുത്ത് ചിതയിൽ നിന്നും മനുഷ്യശരീരഭാഗം എടുത്ത ശേഷം ഇവർ കഴിക്കുന്നതിൻ്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയും പൊലീസ് തെളിവായി ശേഖരിച്ചു.

ചുടലയുടെ മേൽനോട്ടമുള്ള വിഷ്ണുനാഥ് മഹാരാജിന്റെ പരാതിയിയിലാണ് അറസ്റ്റ്. സംസ്കാരസ്ഥലത്ത് അതിക്രമിച്ച് കയറിയതിനും സംസ്ക‌ാരച്ചടങ്ങ് അലങ്കോലപ്പെടുത്തിയതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമുള്ള വകുപ്പുകൾ ഇവർക്കെതിരെ ചുമത്തി. രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു .
ഉജ്ജയിനിലെ 'ലേഡി അഘോരി' എന്നാണ് കാളി നന്ദ് ഗിരി സ്വയം വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങൾ, പുണ്യ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചും സനാതന ധർമയെ കുറിച്ചും ഇവർ റീൽസ് ചെയ്യാറുണ്ട്. താന്ത്രിക് മന്ത്രവാദം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തെലങ്കാന സ്വദേശിയായ യുവതിയിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയും കാളി നന്ദിനെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും സ്വത്തുവകകളുടെ വിവരം ശേഖരിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കാളി നന്ദ് ജൻമനാ സ്ത്രീ അല്ലെന്നും അല്ലൂരി ശ്രീനിവാസെന്ന പുരുഷനായാണ് ജനിച്ചതെന്നും പിന്നീട് സ്ത്രീയായി ജീവിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments