Breaking News

*സീനിയർ ജേണലിസ്റ്റ് ഫോറം തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കമ്പിളിപുതപ്പും കുപ്പായവും നൽകി.*

മലപ്പുറം  : സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റിയും ട്രയാങ്കിൾ സാംസ്‌കാരിക സമിതിയും ചേർന്ന് നടപ്പിലാക്കുന്ന ജീവകാരുണ്യപ്രവർത്തങ്ങളുടെ ആദ്യ പരിപാടിയായി തവനൂർ വൃദ്ധ സദനത്തിലെ 60 അന്തേവാസികൾക്ക് കമ്പിളി പുതപ്പും കുപ്പായവും വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം ട്രായാങ്കിൾ ചെയർമാൻ. എൻ.എ.മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ഫോറം ജില്ലാ പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.പി.ഒ റഹ്മത്തുള്ള ഭാവി പരിപാടികൾ വിശദീകരിച്ചു. ട്രയാങ്കിൾ സംസ്ഥാന സെക്രട്ടറി കല്ലറ മോഹൻദാസ്, സി. മുഹമ്മദാലി, എൻ.വി. മുഹമ്മദലി, അജിത്ത് എടപ്പാൾ എന്നിവർ സംസാരിച്ചു. വൃദ്ധസദനം സൂപ്രണ്ട് ഇൻ ചാർജ്. പി.സുബീഷ് സ്വാഗതവും വാർഡൻ സിന്ധു ബൈജു നന്ദി പറഞ്ഞു.
------------------------
ചിത്രം : തവനൂർ വൃദ്ധസദനത്തിലെ അന്തേവാസികൾക്കുള്ള കമ്പിളി പുതപ്പും കുപ്പായവും എൻ.എ.മുഹമ്മദ് കുട്ടി വിതരണം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments