Breaking News

*സംസ്ഥാന കായിക പുരാവസ്തു വകുപ്പ് മന്ത്രി ഓ ജെ ജനീഷ് തിരുനാവായ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു .*

തിരുനാവായ : സംസ്ഥാന കായിക പുരാവസ്തു വകുപ്പ് മന്ത്രി ഓ ജെ ജനീഷ്  തിരൂർ നിയോജകമണ്ഡലം  എംഎൽഎ കുറുക്കോളി  മൊയ്തീനൊടൊപ്പം തിരുനാവായ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു .നിരവധി ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച മാമാങ്ക സ്മാരകങ്ങൾക്ക് നിലവിൽ നേരിടുന്ന അവഗണനയിൽ പരിഹാരം കാണണമെന്ന് തിരുനാവയ പഞ്ചായാത്ത് പ്രസിഡണ്ട് മന്ത്രിയേ ധരിപ്പിച്ചു. പ്രദേശത്തേക്കുള്ള വഴിയിൽ നേരിടുന്ന പ്രതിസന്ധി അടക്കം പരിഹരിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. തിരുനാവയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എംപി മുഹമ്മദ് കോയ,വികസന സ്ഥിരം സമിതി അധ്യക്ഷൻ  ലത്തീഫ് പള്ളത്ത്, വിദ്യാഭ്യാസ ആരോഗ്യ സമിതി അധ്യക്ഷൻ സിവി ഷാഫി, മെമ്പർമാരായ സത്യനാഥൻ,സബിത
വിപി കുഞ്ഞാലി, മുളക്കൽ മുഹമ്മദലി, തേക്കിൽ അബൂബക്കർ, സി കെ ജലീൽ, എം കെ റാഫി, ചിറക്കൽ ഉമ്മർ , കെ പി അലവി, ടി പി മൊയ്തീൻ ഹാജി, അബൂബക്കർ മൗലവി, ഹബീബ് റഹ്മാൻ, എപിഎ ലത്തീഫ് എന്നിവരും നാട്ടുകാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments