*മുളിയാറിൽ സർക്കാർ നിയമ-ചട്ട ലഘൂകരണ ഭേദഗതി ശിൽപ്പശാല*
മുളിയാർ : ജനങ്ങൾക്ക് പ്രയാസ മുണ്ടാക്കുന്ന സർക്കാർ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ കാതലായ മാറ്റങ്ങൾ വരുത്തണമെന്നും ഗ്രാമ പഞ്ചായത്തുകൾ വഴി ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ കാലതാമസമില്ലാതെ ലളിതമായും സുതാര്യമായും ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമ-ചട്ട ഭേദഗതികൾ നടപ്പാക്കണമെന്നും മുളിയാർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ‘സർക്കാർ നിയമങ്ങളും ചട്ടങ്ങളും ലഘൂകരണ ഭേദഗതി ശിൽപ്പശാല’ ആവശ്യപ്പെട്ടു.
ആനുകാലിക കേരളത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭരണ-സേവന മേഖലകളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണ്. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള പല നിബന്ധനകളും കാലാനുസൃതമായി പുനഃപരിശോധിക്കണം. പുതിയ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അനാവശ്യമായ നടപടിക്രമങ്ങളും നിബന്ധനകളും ഒഴിവാക്കണമെന്നും ശിൽപ്പശാല അഭിപ്രായപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രേമലത സ്വാഗതം പറഞ്ഞു. വിബിജി രാംജി ഓംബുഡ്സ്മാൻ രാജാറാം വിഷയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് സി. കെ. പുഷ്പകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഹനീഫ പൈക്ക, നഫീസ മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് അംഗം ജസ്ന മനാഫ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബി. എം. അബൂബക്കർ, കില റിസോഴ്സ് പേഴ്സൺ ഷറീഫ് കൊടവഞ്ചി, രാഘവൻ ബെള്ളിപ്പാടി, സി. അശോകൻ, മണികണ്ഠൻ ഓംബയിൽ, പഞ്ചായത്ത് അംഗങ്ങളായ പ്രഭാകരൻ ചെറ്റത്തോട്,റുഷ്ദ റസാഖ്, ആയിഷാ റഹിമാൻ, ലുബ്ന മുനീർ, എം. അനന്യ, ഉല്ലാസ്, ടി. രേണുക, നിമ്യ മനോജ്, രമേശൻ മുതലപ്പാറ, മിസിരിയ്യാ റഫീഖ്, നസീർ മൂലടുക്കം സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments