Breaking News

*എച്ച് അബ്ദുൾ വാഹിദിനെ ആദരിച്ചു .*

തലക്കടത്തൂർ : ലോക സാക്ഷരത ദിനത്തിൽ സമ്പൂർണ്ണ സാക്ഷരത അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസറായിരുന്ന എച്ച് അബ്ദുൽ വാഹിദിനെ തലക്കടത്തൂർ അഹമ്മദ് കുരിക്കൾ സ്‌മാരക വായനശാല കമ്മിറ്റി ആദരിച്ചു. ആദരം ചടങ്ങ് താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി നൗഷാദ് ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി നാസർ എന്ന ബാവ ആദ്ധ്യക്ഷ്യം വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  സി നൗഷാദ് പൊന്നാട അണിയിച്ചും  ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ടി നാസർ എന്ന ബാവ ഉപഹാരം നൽകിയും ആദരിച്ചു.  ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം എ റഫീഖ് , ഇ.കെ മുഅ്തസിം ബില്ലാഹ് , കെ പി നിഅ്മത്തുള്ള , ടി ജാഫർ , പി പി ജലീൽ , ശംസുദ്ധീൻ പി , സി കെ നൗഫൽ , എം റഊഫ് , ജുനൈദ് പി  എന്നിവർ പ്രസംഗിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ  കൂടിയായ  എച്ച് അബ്ദുൾ വാഹിദ്  സാക്ഷരതാ പ്രവർത്തനത്തിൻ്റെ പ്രാരംഭ  കാലഘട്ടത്തിൽ ചെറിയ മുണ്ടം ഗ്രാമ പഞ്ചായത്തിൻ്റെ  ഗ്രാമീണ മേഖലകളിൽ അക്ഷര വെളിച്ചം പകരാൻ കർമ്മ നിരതനായിരുന്നു. ആദരം ചടങ്ങിൽ എച്ച് അബ്ദുൾ വാഹിദ് മറുമൊഴി നൽകി. ഫോട്ടോ അടികുറിപ്പ് : ലോക സാക്ഷരത ദിനത്തിൽ സമ്പൂർണ്ണ സാക്ഷരത അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസറായിരുന്ന എച്ച് അബ്ദുൾ  വാഹിദിനെ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി നൗഷാദ്  ആദരിക്കുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments