*കാസറഗോഡ് 'ഓപ്പറേഷൻ സൈ-ഹണ്ട് 4.0': വ്യാപക പരിശോധന; 27 കേസുകൾ രജിസ്റ്റർ ചെയ്തു*
കാസറഗോഡ് : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി കാസറഗോഡ് ജില്ലയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയായ 'ഓപ്പറേഷൻ സൈ-ഹണ്ട് 4.0'-ൽ വ്യാപക നടപടികൾ. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ പരിശോധനയിൽ 27 കേസുകൾ (FIR) രജിസ്റ്റർ ചെയ്തു. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതും തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും പണം പിൻവലിച്ചവർ ഇതിന്റെ ഒക്കെ ഇടനിലക്കാരെയും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. പണത്തിനു വേണ്ടി വിദ്യാർത്ഥികൾ അക്കൗണ്ടുകൾ ഇത്തരം തട്ടിപ്പുകാർക്ക് കൈമാറുന്നത് വർദ്ധിച്ചു വരുന്നുണ്ട്. രക്ഷിതാക്കൾ ഇത് വളരെ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണ്.
ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ഐ.പി.എസിന്റെ മേൽനോട്ടത്തിൽ കാസറഗോഡ് അഡീഷണൽ എസ്.പിയുടെ ചുമതലയുള്ള ഡിവൈഎസ്പി ടി. ഉത്തംദാസ്, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ അച്യുത് അശോക് ഐ.പി.എസ് (കാസറഗോഡ്), വിനോദ്കുമാർ (ബേക്കൽ), അനിൽകുമാർ എം.വി (കാഞ്ഞങ്ങാട്) , സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ രാജീവൻ, സബ് ഇൻസ്‌പെക്ടർ ഷിനു, ജില്ലാ സൈബർ സെൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
പ്രധാന കണക്കുകൾ
----------------------
രജിസ്റ്റർ ചെയ്ത കേസുകൾ (FIR) 27
പിടിച്ചെടുത്ത ഉപകരണങ്ങൾ 18
അറസ്റ്റ് രേഖപ്പെടുത്തിയത് : 2
രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്ര അന്വേഷണത്തിനായി പ്രിത്യേക അന്വേഷണ സംഘനങ്ങൾ രൂപികരിച്ചു.
സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുo.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments