Breaking News

*ഓവുചാൽ നിർമ്മാണത്തിലെ അശാസ്ത്രിയത: മീലാദ് നഗർ റോഡിൽ വെള്ളക്കെട്ട്, ഷാഫി മസ്ജിദിലേക്കും വെള്ളം കയറി.*

മൊഗ്രാൽ : ദേശീയപാത സർവീസ് റോഡിനരികിലെ ഓവുചാലിലേക്ക്  മൊഗ്രാൽ മീലാദ് നഗറിൽ നിന്ന് ഒഴുകിവരുന്ന വെള്ളം പോകാൻ ഉണ്ടാക്കിയ സംവിധാനത്തിലെ പിഴവ്മൂലം ശക്തമായ മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ഇത് തൊട്ടടുത്ത മൊഗ്രാൽ ടൗണിലെ ഷാഫി മസ്ജിദിലേക്ക് വെള്ളം കയറുന്ന അവസ്ഥയായി. 

 ഇത് മഴക്കാലത്ത് തന്നെ നിർമ്മാണ കമ്പനി അധികൃതരെ വിവരം ധരിപ്പിച്ചതാണ്. ഓവുചാലിലേക്ക്  വെള്ളം പോകാൻ ഉണ്ടാക്കിയ സംവിധാനം(ഓട) ചെറുതായതാണ് കുത്തി വലിച്ചു വരുന്ന മഴവെള്ളം കെട്ടിനിൽക്കാൻ കാരണമാകുന്നത്. ഇത് തൊട്ടടുത്ത ഷാഫി മസ്ജിദിലേക്ക് കയറുകയും, മീലാദ് നഗറിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെടുകയും, മദ്രസയിലേക്കും, സ്കൂളിലേക്കും പോകുന്ന വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് ദുരിതമാവുകയും ചെയ്യുന്നുണ്ട്. പ്രശ്ന പരിഹാരത്തിന് അടിയന്തിര ഇടപെടൽ വേണമെന്ന് ഷാഫി മസ്ജിദ് കമ്മിറ്റിയും, നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.

ഫോട്ടോ: ശക്തമായ മഴയിൽ മീലാദ് നഗർ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments