Breaking News

പൊതുവിദ്യാലയങ്ങളുടെ ഭൗതിക മുന്നേറ്റം *നാടിന്റെ ഭാവി നിർണയിക്കും’: പടന്ന വി.കെ.പി. സ്കൂളിൽ പുതിയ കെട്ടിടത്തിന് ശിലയിട്ടു• സ്കൂൾ കെട്ടിട ശിലാസ്ഥാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു*

പടന്ന : വിദ്യാഭ്യാസ മേഖലയിലെ ആധുനിക അടിസ്ഥാന സൗകര്യ വികസനം നാടിന്റെ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്നും പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പ്രസ്താവിച്ചു. പടന്ന വി.കെ.പി. കെ.എച്ച്.എം. എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂളിന്റെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീന്റെ വാക്കുകൾ:
“ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള വിജ്ഞാനവും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യം. പടന്നയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ വി.കെ.പി. സ്കൂൾ വഹിച്ച പങ്ക് അതുല്യമാണ്. പുതുതലമുറയുടെ വളർച്ചയ്ക്കനുയോജ്യമായ ഹൈടെക് ക്ലാസ് മുറികളും സാങ്കേതിക സൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഈ വിദ്യാലയം ജില്ലയിലെ തന്നെ മാതൃകാ വിദ്യാലയമായി മാറും. നാടിന്റെ കൂട്ടായ്മയും സ്കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപക-രക്ഷാകർതൃ സമിതിയുടെയും അർപ്പണബോധവുമാണ് ഇത്തരം ജനകീയ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരുന്നത്.”

തൃക്കരിപ്പൂർ നിയോജകമണ്ഡലം എം.എൽ.എ. ശ്രീ സന്ദീപ് വാര്യർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.. വി.കെ.പി. കെ.എച്ച്.എം. എം.ആർ.വി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം. സി. ശിഹാബ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ അഡ്വ. ടി. എം. സി. കുഞ്ഞബ്ദുള്ള സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി. സി. സുബൈദ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി വി. കെ. ശശികല,പി.ടി.എ. പ്രസിഡന്റ് ശ്രീ എം. കെ. അഷ്റഫ്, കെ. എം ഷംസുദ്ദീൻ ഹാജി, യു. കുഞ്ഞുമൊയ്തീൻ കുട്ടി ഹാജി, എൻ. ബി. ഹൈദർ ഹാജി, പി. കെ. സി. റഊഫ് ഹാജി, പി. കെ. സി. നാസർ ഹാജി, വി. കെ. പി. ഇസ്മായിൽ ഹാജി, പി. കെ. ഫൈസൽ, വാർഡ് മെമ്പർ ശ്രീ വി. കെ. കുഞ്ഞബ്ദുള്ള, കെ. എം. റഹ്‌മാൻ, ടി. കെ. സി. മുഹമ്മദലി ഹാജി, പി. വി. മുഹമ്മദ് അസ്‌ലം, എസ്. സി. മുഹമൂദ്‌ ഹാജി, അബൂബക്കർ പാണ്ഡ്യാല, ടി. പി. മുത്തലിബ്, പി. കെ. പവിത്രൻ, വി. കെ. ഷാജഹാൻ, ടി. കെ. അസീസ്
കെ. ഹുസൈനാർ കുഞ്ഞി, വി. കെ. പി. ഫത്താഹ്, ആയിഷ കെ., ഹരീന്ദ്രൻ പി. ,സഞ്ജയ് വി. ഷീബ എം. വി. ജോബി എബ്രഹാം, ആരതി , ശ്രീ അനീഷ് ടി., മായ ടി.കെ.  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പാൾ എൻ. പി. നാസർ കൃതജ്ഞത രേഖപ്പെടുത്തി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments