Breaking News

*മുച്ചിറിയുള്ളവരെ ചേർത്ത് പിടിച്ച് താനൂർ ബ്ലോക്ക് പഞ്ചായത്ത് *

താനൂർ : താനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പരിധിയിൽ  മുച്ചുണ്ട് ,മുച്ചിറി എന്നി  പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികൾക്കായി സൗജന്യ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു വിദഗ്ധ ചികിത്സയും ആവശ്യമായ ശസ്ത്രക്രിയയും സൗജന്യമായി ലഭ്യമാക്കുന്നതിനുമായാണ് പ്രത്യേക ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിച്ചത്. ആരോഗ്യ വകുപ്പുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നുമുള്ള അർഹരായ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.   ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡൻ്റ് സി നൗഷാദ് ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് നസ്‌റിൻ മണ്ണിങ്ങൽ അധ്യക്ഷയായി. നാഷണൽ ഹെൽത്ത് മിഷ്യൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ കെ എം ജാനിഫ് പദ്ധതി വിശദികരണം നടത്തി. കുട്ടികളുടെ ആരോഗ്യവും സംസാരശേഷിയും  ആത്മവിശ്വാസവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുങ്ങൽ ഉസ്മാൻ ഹാജി, സെക്രട്ടറി വി വിജയകുമാർ, ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ പി പി ഹാഷിം, ബ്ലോക്ക് ആസൂത്രണ സമിതി അംഗം മുജീബ് താനാളൂർ, മെഡിക്കൽ ഓഫിസർമാരായ ഡോ. ഷീൻസ് ലെറ്റ് ഡേവിഡ്, ഡോ. പിപി അസ്ന അഷ്‌റഫ് എന്നിവർ സംസാരിച്ചു.                   ഫോട്ടോ അടിക്കുറിപ്പ്            താനൂർ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സൗജന്യ മുച്ചിറി ശസ്ത്രക്രിയ ക്യാമ്പ് പ്രസിഡൻ്റ് സി നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments