Breaking News

*_എംഡിഎംഎ കടത്ത് ; മുഖ്യപ്രതിയായ വിദേശപൗരന്‍ അറസ്റ്റില്‍_*

കാലിക്കടവ്: എംഡിഎംഎ കടത്തു കേസില്‍ മുഖ്യപ്രതിയായ വിദേശപൗരന്‍ അറസ്റ്റിലായി. ഐവറികോസ്റ്റ് സ്വദേശി ജീന്‍ പെരി സ്ലെരി എന്ന സാമുവല്‍ ഒസ്ലേന്‍ ആണ് പിടിയിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഏഴ് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒഗസ്റ്റ് 9-നാണ് പോലീസ് പരിശോധനയില്‍ കാലിക്കടവില്‍ വെച്ച്‌ കാറില്‍ കടത്തുകയായിരുന്ന 139 ഗ്രാം എംഡിഎയുമായി എറണാകുളം പെരുമ്പാവൂര്‍ സ്വദേശികള്‍ പിടിയിലായത്. അവരുടെ അറസ്റ്റ് രാഷ്ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. അന്ന് അറസ്റ്റിലായ മുഹമ്മദ് ഹുസൈന്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സോഷ്യല്‍ മീഡിയ ടീമിലെ അംഗമാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. അന്വേഷണം ശക്തമാക്കിയ പോലീസ്, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ അഹമ്മദാബാദ് ലാംബ സ്വദേശിനി റിയാഖാന്‍, ഘാന സ്വദേശി വിക്ടര്‍ ദൊസാബെ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments