Breaking News

*വണ്ടൂർ കാപ്പിൽ വാക്കുതർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു*

വണ്ടൂർ : കാപ്പിൽ പാറശ്ശേരിയിൽ വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് റഷീദ് കത്തിയെടുത്ത് ഫസീലയെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഫസീല സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
റഷീദ് സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്. മദ്യപിച്ചെത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments