*പൊന്നോണം 2026:ടൂറിസം ജില്ലാ തല ഓണാഘോഷം: 28 മുതൽ 30 വരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ നടക്കും.*
കാസർഗോഡ് : സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യ ത്തിൽ സംഘടിപ്പിക്കുന്ന പൊന്നോണം 2026 ജില്ലാതല ഓണാഘോഷം ആഗസ്റ്റ് 28 മുതൽ 30 വരെ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് വിവിധ കലാ- സാംസ്കാരിക പരിപാടി കളോടെ നടക്കും.
സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC), ജില്ലാ ഭരണകൂടം, നഗരസഭ
സംയുക്ത ആഭിമുഖ്യ ത്തിലാണ് ജില്ലാതല ഓണാഘോഷ പരിപാടികൾ
സംഘടിപ്പിക്കുന്നത്.
ദിവസവും വൈകുന്നേരം 5 മണി മുതൽ രാത്രി 10
മണി വരെയാണ്പരിപാടി ക്രമീകരിച്ചിട്ടുള്ളത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് ജില്ലാതല ഓണാഘോഷ പരിപാടികൾ.ആഗസ്റ്റ് 28-ന് വൈകുന്നേരം 5 മണി മുതൽ കലാമണ്ഡലം അഭിജോഷി ന്റെ ചാക്യാർ കൂത്ത്,ലാസ്യ പിലാത്തറയുടെ ബാലി – നൃത്തശിൽപം അരങ്ങേറും. രാത്രി 7 മണിക്ക് എസ്.എസ്. ഓർക്കസ്ട്രഅവതരിപ്പിക്കുന്നകൊല്ലം ഷാഫിയുടെ മെഗാ മ്യൂസിക്കൽ ലൈവ് ഷോ നടക്കും. ബെൻസീറ റഷീദ്, ദർവിഷ് കാലിക്കറ്റ്, അർഷാന കാലിക്കറ്റ്, ഗൗതം ബാസ്കർ, സലീ സലീം, മുബഷിർ, മജേഷ്, ഷെബിൻ, റിഷി, അർജുൻ തുടങ്ങിയ ഗായകരും സംഗീതജ്ഞരും പരിപാടിയിൽ അണിനിര ക്കും. ആഗസ്റ്റ് 29 ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ
കാസർകോട് മർച്ചന്റ്സ് അസോസിയേഷന്റെ സഹക രണത്തോടെ ആരവം എന്ന പേരിൽ വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും.
ആഗസ്റ്റ് 29 വൈകുന്നേരം 4.00 പുലിക്കളി 7.മണിക് കൈകൊട്ടിക്കളി,തിരുവാതിര
രാത്രി 8.00 മണിക് ഓണം ഡിജെ ഈവ്എന്നിവ അരങ്ങേറും.
ആഗസ്റ്റ് 30 ഞായറാഴ്ച ജില്ലാതലഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിന് മുന്നോടി യായിവൈകുന്നേരം 3.00 മണിക് തായലങ്ങാടി ക്ലോക്ക് ടവറിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ട്രാഫിക് സിഗ്നൽ, എം.ജി. റോഡ്, പഴയ പ്രസ് ക്ലബ് വഴ കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും.ശിങ്കാരി മേളം, ചെണ്ട മേളം തുടങ്ങി വിവിധ കലാരൂപങ്ങൾഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ ആഭിമുഖ്യത്തിൽ
വിവിധ വിഷയങ്ങൾ ആസ്പദ മാക്കി നിശ്ചലദൃശ്യങ്ങളും രൂപങ്ങളും ഘോഷയാത്രയിൽ
അവതരിപ്പിക്കും. മികച്ച തീമുകൾക്ക് സംഘാടക സമിതി സമ്മാനങ്ങൾ നൽകും.വൈകുന്നേരം 4.30 മണിക് സമാപന സമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിക്കും.രാത്രി 7.00 മുതൽ 9.30 വരെ പട്ടുറുമ്മാൽ ഫെയിം സുറുമി വയനാടും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് വേദിയിൽ അരങ്ങേറും.ജില്ലയുടെ തനത് കലാരൂപങ്ങൾക്കും സംഗീത ത്തിനും നൃത്തത്തിനും ജനകീയ കലാപരിപാടികൾ ക്കും പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന പൊന്നോണം 2026 ജില്ലയുടെ ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും വൈവിധ്യവും പകരും.
ജില്ലയിലെ മുഴുവൻ ജനങ്ങളെയും പൊന്നോണം 2026 ജില്ലാതലഓണാഘോഷ പരിപാടികളിലേക്ക് സംഘാടക സമിതി ചെയർമാൻ കല്ലട്ര മാഹിൻ എം.എൽ.എ. സംഘാടക സമിതി ജോ.കൺവീനർ നസീബ് എം എ(ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം ) എന്നാവർ സ്വാഗതം ചെയ്യുന്നതായി
അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments