*മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, യങ് ഡെമോക്രാറ്റ്സ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു*
മഞ്ചേരി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യുക, എസ് ഐ ആർ റദ്ദാക്കുക, സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് കൊണ്ട് യങ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ല ഓർഗനൈസിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഞ്ചേരിയിൽ നൈറ്റ് മാർച്ച് നടത്തി.യങ് ഡെമോക്രാറ്റ്സ് സംസ്ഥാന സമിതി അംഗം നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേന്ദ്രസർക്കാർ ഭരണഘടന സ്ഥാപനങ്ങങ്ങളിലെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ചെയ്യുന്ന ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ രാജ്യത്തുള്ള യുവതയെ അണിനിരത്തി യങ് ഡെമോക്രാറ്റ് സമര രംഗത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല ജോയിൻ കൺവീനർ മിസ്ഹബ് എൻ,യൂനുസ് വെന്തൊടി ,ഓർഗാനൈസിങ് കമ്മിറ്റി അംഗങ്ങൾ ടി അജ്മൽ, സലാഹ് കുരിക്കൾ ,മുഹ്‌സിൻ പിടി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments