Breaking News

*മേൽപറമ്പിൽ പോത്തിറച്ചിക്ക് അമിതവില ഈടാക്കുന്നതായി പരാതിനടപടി വൈകുന്നത് കച്ചവടക്കാർക്ക് ധൈര്യം പകരുന്നു; ജില്ലാ ജനകീയ നീതി വേദി കോടതിയെ സമീപിക്കും*

മേൽപറമ്പ് : മേൽപറമ്പിലെ ബീഫ് സ്റ്റാളിൽ പോത്തിറച്ചിക്ക് സാധാരണ വിപണിവിലയേക്കാൾ അമിതവില ഈടാക്കുന്നതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ കിലോയ്ക്ക് ഏകദേശം 200 രൂപ വരെ വില വർധിപ്പിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.

വില ഇത്രയധികം വർധിപ്പിച്ചതിന്റെ കാരണം ചോദിക്കുന്ന ഉപഭോക്താക്കളോട് കടയുടമ ധിക്കാരപരമായാണ് പ്രതികരിക്കുന്നതെന്നും, തനിക്ക് ഇഷ്ടമുള്ള വിലയ്ക്ക് മാത്രമേ വിൽക്കുകയുള്ളൂവെന്നും വേണമെങ്കിൽ വാങ്ങിയാൽ മതിയെന്നുമാണ് പറയുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു. കാസർകോട് നഗരത്തിൽ നിലവിൽ ഏകദേശം 420 മുതൽ 480 രൂപ വരെയുള്ള വിലയ്ക്ക് ലഭിക്കുന്ന ഇറച്ചിയേക്കാൾ വളരെ ഉയർന്ന വിലയാണ് (650രൂ)മേൽപറമ്പിൽ ഈടാക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ഇതിനു പുറമെ, അറുത്ത മാംസം കൈകാര്യം ചെയ്യുന്നതിൽ ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കൈയുറ, തലക്കവചം, ഏപ്രൺ തുടങ്ങിയ അടിസ്ഥാന ശുചിത്വ സംവിധാനങ്ങൾ പോലും ഉപയോഗിക്കാതെയാണ് മാംസം കൈകാര്യം ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മേൽപറമ്പിൽ പ്രവർത്തിക്കുന്ന ഏക മാംസവിൽപ്പന കേന്ദ്രമെന്ന സാഹചര്യം മുതലെടുത്ത് ഉപഭോക്താക്കളോട് ഇഷ്ടാനുസരണം വില ഈടാക്കുകയാണെന്ന പരാതിയും ശക്തമാണ്.

ആറ് മാസം മുമ്പും പരാതി നൽകിയിരുന്നു

മേൽപറമ്പിലെ മാംസവിൽപ്പന കേന്ദ്രവുമായി ബന്ധപ്പെട്ട വിലക്കയറ്റവും ശുചിത്വ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ജില്ലാ ജനകീയ നീതി വേദി ആറ് മാസം മുമ്പ് ജില്ലാ കലക്ടർ, താലൂക്ക് സപ്ലൈ ഓഫീസർ, തദ്ദേശ സ്വയംഭരണ വിഭാഗം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിനായി ഉദ്യോഗസ്ഥർ എത്തിയതല്ലാതെ പരാതിയിൽ കാര്യമായ തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് ജില്ലാ ജനകീയ നീതി വേദി ആരോപിക്കുന്നത്.

പരാതിയിൽ ഫലപ്രദമായ നടപടി സ്വീകരിക്കാതെ അന്വേഷണം നടത്തി അവസാനിപ്പിച്ച സമീപനമാണ് ഇപ്പോഴത്തെ അമിതവില ഈടാക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് കച്ചവട ഉടമയ്ക്ക് കൂടുതൽ ധൈര്യം നൽകിയതെന്നും സംഘടന കുറ്റപ്പെടുത്തി.

ഉപഭോക്താക്കളിൽ നിന്ന് അനിയന്ത്രിതമായി വില ഈടാക്കുന്നതും മാംസവിൽപ്പനയിൽ ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പരിശോധന നടത്തണമെന്നും, വിലനിർണയത്തിന്റെ അടിസ്ഥാനവും വിൽപ്പന രേഖകളും പരിശോധിക്കണമെന്നും ജില്ലാ ജനകീയ നീതി വേദി ആവശ്യപ്പെട്ടു.

പരാതിയിൽ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ അമിതവില ഈടാക്കൽ, ഉപഭോക്തൃ അവകാശ ലംഘനം, ശുചിത്വ മാനദണ്ഡങ്ങളുടെ ലംഘനം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ജില്ലാ ജനകീയ നീതി വേദി ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments