*ശബരിമലയിലെ ആക്രി ഇനി ഗ്രീൻ കേരള ശേഖരിക്കും*
ശബരിമലയില്‍ ആക്രി ലേലത്തില്‍ പോലും നടന്നുവന്നത് വൻ തട്ടിപ്പ്. ദേവസ്വം ജീവനക്കാരും കരാറുകാരും തമ്മിലാണ് ഒത്തുകളി. ലക്ഷക്കണക്കിന് രൂപയുടെ കൊള്ളയ്ക്ക് തടയിടാൻ ഒടുവില്‍ തീരുമാനമായി. ഇനി മുതല്‍ ക്ലീൻ കേരള കമ്പനിയാകും ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് ആക്രി ശേഖരിക്കുക. വിറ്റുകിട്ടുന്ന തുകയുടെ 70 ശതമാനം ബോർഡിനും 30 ശതമാനം ക്ലീൻ കേരളയ്ക്കുമാണ്. സർക്കാർ ഉത്തരവ് ഇന്നലെ ഇറങ്ങി. ആക്രി ലേലത്തില്‍ നിന്ന് സ്വകാര്യ കരാറകുകാരെ പൂർണമായി ഒഴിവാക്കിയെന്ന് ഉത്തരവില്‍ പറയുന്നു. ഇരുമ്പ് ആക്രിയില്‍ മാത്രം ശരാശരി 50 ലക്ഷം രൂപയുടെ ലേലമാണ് പ്രതിവർഷം നടന്നിരുന്നത്. ബോർഡിലെ എൻജിനിയറിംഗ് വിഭാഗം ഇ-ടെണ്ടർ വിളിക്കാതെ ക്വട്ടേഷൻ വിളിച്ച് ലേലം നടത്തും. സ്ഥിരം കരാറുകാരാണ് ലേലം പിടിക്കുന്നത്. വളരെക്കുറഞ്ഞ തുകയാവും ക്വോട്ട് ചെയ്യുക. ലക്ഷങ്ങളുടെ ലാഭത്തിന്റെ വിഹിതം ജീവനക്കാർക്കും കിട്ടും. ഈ വർഷം പമ്പയില്‍ മാത്രം 50,000 കിലോയുടെ ആക്രി സാധനങ്ങള്‍ ലേലത്തില്‍ നല്‍കി. ബോർഡ് ഭരണസമിതിക്ക് ക്രമക്കേട് ബോദ്ധ്യപ്പെട്ടതോടെ ക്ലീൻ കേരള കമ്പനിക്ക് കരാർ നല്‍കാൻ തീരുമാനിക്കുകയായിരുന്നു. ധാരണാപത്രവും ഒപ്പിട്ടു. ഈമാസം 7-ന് പമ്പയില്‍ നിന്ന് ക്ലീൻ കേരള കമ്പനിയുടെ ലോറി ആക്രി സാധനങ്ങളുടെ ആദ്യ ലോഡ് നിറച്ചപ്പോള്‍ ദേവസ്വം മരാമത്ത് വിഭാഗം എതിർത്തു. ഗ്രീൻ കേരളയെ ഏല്പിച്ചതായി സർക്കാർ ഉത്തരവില്ലെന്നായിരുന്നു വാദം. ഇതോടെ ലോറിയില്‍ കയറ്റിയ ആക്രി തിരിച്ചിറക്കി. ബോർഡ് പ്രസിഡണ്ട് കെ.ജയകുമാറിന്റെ ഉദ്ഘാടന ചടങ്ങും ഉപേക്ഷിച്ചു. പിന്നീട് മരാമത്ത് വിഭാഗം ആക്രി ലേലത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. നിരതദ്രവ്യമായി 26,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. 13 ലക്ഷമായിരുന്നു അടിസ്ഥാന വില. 26 ലക്ഷം രൂപയ്ക്ക് ഇന്നലെ ലേലം ഉറപ്പിച്ചു. നിലയ്ക്കലില്‍ 15 ലക്ഷത്തിനാണ് കരാർ നല്‍കിയത്. ഇതോടെ ബോർഡ് സർക്കാരിനെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി അടിയന്തര ഉത്തരവിറക്കിക്കുകായയിരുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments