Breaking News

*സര്‍ക്കാറിന് ആവശ്യമെങ്കില്‍ എന്റെ ഹെലികോപ്ടറും വിമാനവും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്: എംഎ യൂസുഫലി*

ദുബൈ : സംസ്ഥാന സർക്കാറിനോ രാജ്യത്തിനോ ആവശ്യം വന്നാൽ സ്വന്തം വിമാനവും ഹെലികോപ്​ടറും നൽകുമെന്ന്​ ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എംഎ യൂസുഫലി. സർക്കാറിനോ ഭരിക്കുന്നവർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ കൊടുക്കും. അതിന്​ ​പ്രത്യുപകാരം ആവശ്യമില്ല. ഒന്നും പിടിച്ചുവാങ്ങാനും പോകില്ല. അങ്ങനെയൊരാളല്ല താൻ. അതിന്​ വേണ്ടി പോകുകയല്ലെന്നും എംഎ യൂസുഫലി പറഞ്ഞു.

കേരളത്തിലെ പ്രൈവറ്റ് ജെറ്റ് വിവാദം സംബന്ധിച്ച ചോദ്യത്തിനോടുള്ള പ്രതികരണമായിട്ടാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. എനിക്ക്​ ഹെലികോപ്​ടറുണ്ട്​, വിമാനവുമുണ്ട്​, അ​ത്​ എല്ലാവർക്കും അറിയാം. ഈ സാഹ​ചര്യത്തിൽ സർക്കാറിനോ ഭരണാധികാരികൾക്കോ ഏത്​ സമയത്ത്​ ആവശ്യം വന്നാലും നൽകുമെന്ന്​ യൂസുഫലി വ്യക്​തമാക്കിയത്​. കേരളത്തിലെ സ്വകാര്യ ജെറ്റ്​ വിവാദത്തിൽ അഭിപ്രായം പറയാനില്ല. വിവാദം ഉണ്ടാക്കിയവർ തന്നെഅവസാനിപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

സ്വകാര്യ ജെറ്റ് സംബന്ധിച്ച കേരളത്തിലെ രാഷ്ട്രീയ-പൊതു ചർച്ചകൾക്കിടയിൽ യൂസഫലിയുടെ പരാമർശം ശ്രദ്ധേയമായി. കേരളത്തിലെ സ്വകാര്യ വിമാനങ്ങളുടെ ഉപയോഗം, സർക്കാർ ആവശ്യങ്ങൾക്ക് സ്വകാര്യ വിഭവങ്ങൾ ഉപയോഗിക്കുന്നതിന്‍റെ മാനദണ്ഡങ്ങൾ, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന രാഷ്ട്രീയ ചർച്ചകൾ എന്നിവക്കിടയിലാണ് യൂസഫലിയുടെ പുതിയ പരാമർശം പുറത്തുവരുന്നത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments