Breaking News

*രണ്ടു വയസ്സുകാരന്റെ ശ്വാസനാളത്തിൽ തറച്ച കുരു പുറത്തെടുത്തു*

കോട്ടക്കൽ : രണ്ടു വയസ്സുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ തറച്ചുനിന്ന മത്തങ്ങക്കുരു അടിയന്തര ചികിത്സയിലൂടെ കോട്ടക്കൽ അസ്റ്റർ മിംസിലെ മെഡിക്കൽ സംഘം വിജയകരമായി പുറത്തെടുത്തു. അതിസങ്കീർണ്ണമായ സാഹചര്യത്തിൽ ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുരു നീക്കം ചെയ്തത്. അപകട നില തരണം ചെയ്ത കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.

അതികഠിന ചുമയും മറ്റു അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച കുഞ്ഞിനെ അടിയന്തരമായാണ് കോട്ടക്കൽ അസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിൽ കുഞ്ഞിന്റെ ശ്വാസനാള ഭാഗത്ത് മത്തങ്ങക്കുരു തറച്ച് നിൽക്കുന്നതായി കണ്ടെത്തിയത്. ശ്വാസകോശത്തിന് ഗുരുതരമായ ക്ഷതമോ ഇൻഫെക്ഷനോ ഉണ്ടാകുന്നത് തടയുന്നതിനായി സീനിയർ കൺസൾട്ടന്റ് പൾമണോളജി ഡോ. ഗസൻഫർ ശൈഖിന്റെയും, ഡോ. മുഹമ്മദ് ഇസ്സുദ്ധീൻ ഇർഷാദ് കൈതകത്തിന്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം അടിയന്തരമായി സങ്കീർണ്ണ ബ്രോങ്കോസ്കോപ്പി ചികിത്സാരീതിയിലൂടെ വിജയകരമായി പൂർത്തീകരിച്ചത്.

കുട്ടികളുടെ ശ്വാസനാളത്തിൽ അന്യവസ്തുക്കൾ കുടുങ്ങുന്ന സന്ദർഭങ്ങളിൽ പരമ്പരാഗത ശസ്ത്രക്രിയകൾ ഏറെ അപകടസാധ്യത നിറഞ്ഞതാണ്. അതിനാൽ അത്യാധുനിക ബ്രോങ്കോസ്കോപ്പി സാങ്കേതികവിദ്യയാണ് ഇന്റർവെൻഷണൽ പൾമണോളജി മെഡിക്കൽ സംഘം പ്രയോജനപ്പെടുത്തിയത്. വിഷ്വൽ ക്യാമറ ഘടിപ്പിച്ച നേർത്ത ഉപകരണം ശ്വാസനാളത്തിലേക്ക് ഇറക്കി തടസ്സം കൃത്യമായി കണ്ടെത്തുകയും, അതിലൂടെ തടസ്സമില്ലാതെ കടത്തിവിട്ട പ്രത്യേക റിട്രീവൽ ടൂളുകൾ ഉപയോഗിച്ച് ശ്വാസകോശത്തിനോ തൊണ്ടയിലെ മൃദുലമായ കോശങ്ങൾക്കോ യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെ മത്തങ്ങക്കുരു സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചു. 

ചെറിയ കുട്ടികളിൽ ഭക്ഷണ പാതാർത്ഥങ്ങളോ വസ്തുക്കളോ ശ്വാസനാളത്തിൽ കുടുങ്ങുമ്പോൾ ശ്വാസതടസ്സം ഉണ്ടാകാനും ജീവനുതന്നെ അപകടമാകാനും സാധ്യതയേറെയാണ്. എന്നാൽ കുഞ്ഞിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചതും മെഡിക്കൽ സംഘത്തിന്റെ സമയോചിതമായ ഇടപെടലും മൂലം ശസ്ത്രക്രിയകൾ ഇല്ലാതെ സുരക്ഷിതമായി പുറത്തെടുക്കാൻ സാധിച്ചതെന്ന് എന്ന് കോട്ടക്കൽ അസ്റ്റർ മിംസ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ഹരി പി. എസ് പറഞ്ഞു. സുരക്ഷിതവും മികവുറ്റതുമായ സമഗ്ര ആരോഗ്യപരിപാലനം ഉറപ്പാക്കാനും അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കാനും കോട്ടക്കൽ ആസ്റ്റർ മിംസ് പ്രതിജ്ഞാബദ്ധമാണെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.

ഫോട്ടോ : വിദഗ്ദ്ധ ബ്രോങ്കോസ്കോപ്പിയിലൂടെ കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിന്ന് കുരു പുറത്തെടുക്കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments