Breaking News

*ആശ്രയം കെയർ ഹോം പ്രവർത്തനം മാത്രകാപരം : ആർഡിഒ *

തിരൂർ : അഗതികളും നിരാലംബ രുമായവർക്ക് ആശ്രയമായി തിരൂരിൽ പ്രവർത്തിക്കുന്ന ആശ്രയം കെയർ ഹോമിൻ്റെ പ്രവർത്തനം മാത്രകാപരമാണെന്ന് തിരൂർ ആർഡിഒ അൻവർ സാദത്ത് പെരിങ്ങോടൻ പറഞ്ഞു. ആർഡിഒ ആയി ചുമതലയേറ്റ ശേഷം ആശ്രയം കെയർ ഹോം സന്ദർശിച്ച് മാധുമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയർ ഹോമിലെ അന്തേവാസികളോട് ക്ഷേമാന്വോഷണം നടത്തി അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ആശ്രയം കെയർ ഹോമിലെത്തിയ ആർഡിഒയെ പി കോയ, കുടാത്ത് മുഹമ്മദ് കുട്ടി ഹാജി,ഡോ. എം എൻ അബ്ദുറഹിമാൻ. ദിലീപ് അമ്പായത്തിൽ, മുജീബ് താനാളൂർ,വേണു കൽക്കത്ത, രാഹുൽ പ്രഹ്ലാദ്, കെപിഒ റഹ്‌മത്തുള്ള, കെ എം അബ്ദുൽ ലത്തീഫ് , ഖാജാ ശറഫുദ്ധിൻ, കെ കെ അബ്ദുൽ അസീസ്, സിസ്റ്റർ റജീന എന്നിവർ ചേർന്ന് സ്വീകരിച്ചു.                                                

ഫോട്ടോ : തിരൂരിൽ ആർഡിഒയായി ചുമതലയേറ്റ അൻവർ സാദത്ത് പെരിങ്ങോടൻ ആശ്രയം കെയർ ഹോം സന്ദർശിച്ചപ്പോൾ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments