*പ്രതീക്ഷോൽസവം സംഘടിപ്പിച്ചു*
കാസർഗോഡ് : സോഷ്യൽ പോലീസിംഗ് ഡിവിഷൻ കാസർഗോഡിന്റെ ഏറ്റവും ജനകീയമായ പദ്ധതിയാണ് ഹോപ്പ്. പ്രോജക്ടിലൂടെ 2026 27 അക്കാദമിക വർഷത്തെ പുതുതായി പ്രവേശനം നേടിയ വിദ്യാർഥി വിദ്യാർഥികൾക്കായുള്ള പ്രതീക്ഷോൽസവം കാസർഗോഡ് നഗരസഭ വനിതാ ഭവനിൽ നടന്നു . കാസർകോട് ജില്ലാ പോലീസ് മേധാവി നിഥിൻ രാജ് ഐപിഎസ് ആണ് പ്രതീക്ഷോത്സവം ഉദ്ഘാടനം ചെയ്തത്. പഠനം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട വരും പല കാരണങ്ങളാൽ പഠനം തുടരാൻ പറ്റാതെ പോയവരും പരീക്ഷകളിൽ പരാജയപ്പെട്ടവരെയും തുടർപഠനത്തിന്റെ സാധ്യതകൾ കണ്ടെത്തി സഹായിക്കുക എന്നുള്ള ലക്ഷ്യത്തോടെ 2017 മുതൽ കേരളത്തിൽ സോഷ്യൽ പോലീസിംഗ് ഡിവിഷൻ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഹോപ്പ് പ്രോജക്ട്. ഇതിലൂടെ വർഷത്തിൽ രണ്ടായിരത്തോളം കുട്ടികൾ പഠനം സ്വായത്തമാക്കുകയും വിജയിക്കുകയും തുടർപഠനം സാധ്യമാക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം കാസർഗോഡ് സോഷ്യൽ പോലീസിംഗ് ഡിവിഷൻ ലേണിങ് സെന്ററിൽ 90 കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ കേവലം 6 മാസം കൊണ്ട് പഠിപ്പിച്ച വിജയം സ്വായത്തമാക്കുന്നതിന് സൗകര്യം ചെയ്തു കൊടുക്കുകയാണ് ഹോപ്പ് പ്രോജക്ട് ചെയ്യുന്നത്. കാസർഗോഡ് കൺട്രോൾ റൂം ഇൻസ്പെക്ടർ കെ പി സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാസർഗോഡ് നഗരസഭ വൈസ് ചെയർമാൻ കെ എം ഹനീഫ മുഖ്യാതിഥിയായി. ഡിവൈഎസ്പി ഡോക്ടർ വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. B വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യശ്രീ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജനമൈത്രി എഡി എൻ ഓ എസ് ഐ ശശിധരൻ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി രവീന്ദ്രൻ നിർമ്മൽ കുമാർ കാടകം എന്നിവർ സംസാരിച്ചു സോഷ്യൽ പോലീസ് ഡിവിഷൻ കോഡിനേറ്റർ രാമകൃഷ്ണൻ ചാലിങ്കൽ സ്വാഗതവും ലേണിങ് സെന്റർ കോഡിനേറ്റർ സുനീഷ് നന്ദിയും പറഞ്ഞു. പ്രതീക്ഷോൽസവത്തോടനുബന്ധിച്ച് കോഡിനേറ്റർ എസ് ഐ രാമകൃഷ്ണൻ സി പി ഓ സുനീഷ് എന്നിവരെ ജില്ലാ പോലീസ് മേധാവി പ്രശംസ പത്രം നൽകി അനുമോദിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments