Breaking News

*സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ; 23 അധ്യാപകർക്ക് പുരസ്‌കാരം*

തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. വിദ്യാർഥികളെ സർഗാത്മകമായി വളർത്തിയെടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നും കൂടുതൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരെ കണ്ടെത്തി ആദരിക്കുകയാണ് അവാർഡിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം
എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്.

പുരസ്‌കാര ജേതാക്കൾ

എൽ.പി വിഭാഗം: അബ്ദുൽ അസീസ് ഐ (ജി.എൽ.പി.എസ് ചെങ്ങര, മലപ്പുറം), എം.ജി. ഗീതമ്മ (എം.റ്റി എൽ.പി.എസ് കടമ്മനിട്ട, പത്തനംതിട്ട), ജോഷി ഡി. കൊള്ളന്നൂർ (കെ.ജി.എം.എൽ.പി.എസ് അന്തിക്കാട്, തൃശ്ശൂർ), സൂസൻ കുരുവിള (സി.എം.എസ് എൽ.പി.എസ് കീഴ്വായ്പ്പൂർ, പത്തനംതിട്ട), കണ്ണൻ എസ് (ഗവ. എൽ.പി.എസ് പ്രാക്കുളം, കൊല്ലം).

യു.പി വിഭാഗം: ജനിൽ ജോൺ (സെന്റ് തെരേസിറ്റാസ് യു.പി.എസ് തലോർ, തൃശ്ശൂർ), അബ്ദുൽ അലി എം.സി (എ.യു.പി.എസ് തൃപ്പനച്ചി, മലപ്പുറം), ജോൺസൺ വി.ജെ (ജി.യു.പി.എസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്), സിദ്ദിഖ് ഹസൻ എ (ഗവ. മോഡൽ യു.പി.എസ് നിലമ്പൂർ, മലപ്പുറം), ജെയിംസ് വി (ലിറ്റിൽ ഫ്ലവർ യു.പി.എസ് വേനപ്പാറ, കോഴിക്കോട്).

ഹൈസ്‌കൂൾ വിഭാഗം: സുനിൽ കുമാർ കെ.പി (ജി.എച്ച്.എസ്.എസ് ഇരിക്കൂർ, കണ്ണൂർ), അലി അക്ബർ വി.പി (ഐ.ഒ.എച്ച്.എസ്.എസ് എടവന്ന, മലപ്പുറം), വിനോദ് കുമാർ കെ (മമ്പറം എച്ച്.എസ്.എസ് തലശ്ശേരി, കണ്ണൂർ), സിറാജുദ്ദീൻ പി.ടി (ജി.എച്ച്.എസ്.എസ് പൂനൂർ, മങ്ങാട്, കോഴിക്കോട്), രാജേഷ് എം (കല്ലടി ഹൈസ്‌കൂൾ കുമരംപുത്തൂർ, മണ്ണാർക്കാട്, പാലക്കാട്).

ഹയർ സെക്കൻഡറി വിഭാഗം: ഡോ. ബിന്ദു പി. സുഭാഷ് (എസ്.എസ്.എച്ച്.എസ്.എസ് മൂർക്കനാട്, മലപ്പുറം), ഭാസ്‌കരൻ പി (ജി.എച്ച്.എസ്.എസ് കരിമ്പ, പാലക്കാട്), ബാബു മാത്യു (സി.എം.എസ്.എച്ച്.എസ്.എസ് മല്ലപ്പള്ളി, പത്തനംതിട്ട), ഡോ. ശ്രീജ കെ. (ജി.എച്ച്.എസ്.എസ് കുണ്ടൂപറമ്പ്, കോഴിക്കോട്), സുനിൽ കുമാർ കെ (ജി.എച്ച്.എസ്.എസ് കുളത്തൂപ്പുഴ, കൊല്ലം).

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം: ജിനേഷ് എ (ഗവ. വി.എച്ച്.എസ്.എസ് ചേളാരി, തേഞ്ഞിപ്പാലം, മലപ്പുറം), സമീർ സിദ്ദീഖി പി (ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, കാസർഗോഡ്), സതീഷ് റ്റി.വി (വി.എസ്.എം.എം ജി.വി.എച്ച്.എസ്.എസ് ഒല്ലൂർ, തൃശ്ശൂർ).ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ വിദ്യാലയങ്ങൾക്കായി ‘ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം’ ഏർപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. പഠന നിലവാരം, പാഠ്യേതര പ്രവർത്തനങ്ങൾ, അച്ചടക്കം, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി തലങ്ങളിൽ മൂന്ന് വീതം സ്‌കൂളുകൾക്കാണ് പുരസ്‌കാരം.

പ്രൈമറി വിഭാഗം: ഒന്നാം സ്ഥാനം ബീമാപള്ളി ജി.യു.പി.എസ്, തിരുവനന്തപുരം; രണ്ടാം സ്ഥാനം സെന്റ് ഫിലോമിനാസ് യു.പി.എസ് മല്ലപ്പള്ളി, പത്തനംതിട്ട; മൂന്നാം സ്ഥാനം നാഷണൽ എ.എൽ.പി.എസ് വയനാട് എടവക. സെക്കൻഡറി വിഭാഗം: ഒന്നാം സ്ഥാനം ഗവ. ബോയ്‌സ് എച്ച്.എസ്.എസ് മഞ്ചേരി, മലപ്പുറം; രണ്ടാം സ്ഥാനം മൗണ്ട് കാർമൽ എച്ച്.എസ്.എസ്, കോട്ടയം; മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് ചാവശ്ശേരി, ഇരിട്ടി, കണ്ണൂർ.
മലപ്പുറം ന്യൂസ്‌.
ഹയർ സെക്കൻഡറി വിഭാഗം: ഒന്നാം സ്ഥാനം ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂർ, കോഴിക്കോട്; രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് കമ്പല്ലൂർ, കാസർകോട്; മൂന്നാം സ്ഥാനം സെന്റ് ജോർജ് എച്ച്.എസ്.എസ് വാഴത്തോപ്പ്, ഇടുക്കി. ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയുമാണ് സമ്മാനം.

അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30ന് കോഴിക്കോട് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്‌മാൻ സ്മാരക ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ വച്ച് സംസ്ഥാനതല അധ്യാപക ദിനാചരണവും പുരസ്‌കാര വിതരണവും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് മന്ത്രി പറഞ്ഞു.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments