*ദേശീയ അധ്യാപക ദിനാചരണം: കെ.പി. ലേഖ ടീച്ചറെ ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി ആദരിച്ചു*
കാസർകോട് : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനാചരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പ്രമുഖ കവയിത്രിയും മാതൃഭൂമി സീഡ് അവാർഡ് ജേതാവുമായ റിട്ടയേർഡ് അധ്യാപിക കെ.പി. ലേഖ ടീച്ചറെ ചടങ്ങിൽ ആദരിച്ചു.
സമൂഹത്തെ നന്മയിലേക്ക് കൈപിടിച്ചുയർത്തുന്ന ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് അധ്യാപകരെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഡിവൈ.എസ്.പി. ഉത്തംദാസ് അഭിപ്രായപ്പെട്ടു. നമ്മുടെ ബാല്യങ്ങളെയും കൗമാരങ്ങളെയും നല്ലൊരു നാളെയ്ക്കായി വാർത്തെടുക്കുന്ന അധ്യാപകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോ ബി.ആർ.ക്യു.വിൽ വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ഷാഫി നാലപ്പാട് ലേഖ ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു.
ചടങ്ങിൽ ജലീൽ മുഹമ്മദ്, ഫാറൂഖ് കാസിമി, ഷരീഫ് കാപ്പിൽ, മജീദ് ബെണ്ടിച്ചാൽ, സുനൈഫ് എംഎഎച്., എം.പി. അബ്ദുൽ നാസർ, പി.ബി. സല്ലു, ആസിഫ് ടി.എ., സി.എൽ റഷീദ്, ഷാഫി പാറക്കട്ട, എം.ടി സുബൈർ, ഷിഹാബ് തോരവളപ്പിൽ, അഷ്റഫ് ഐവ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഷാഫി എ. നെല്ലിക്കുന്ന് സ്വാഗതവും ട്രഷറർ ഡോ. സി.ടി. മുസ്തഫ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments