*സോഷ്യൽ പോലീസിംഗ് ഡിവിഷൻ പദ്ധതികളെ കുറിച്ചുള്ള അവലോകനവും പരിചയപ്പെടുത്തലും നടന്നു *
കാസർഗോഡ് : കാസർകോട് ജില്ലയിലെ വിവിധ സോഷ്യൽ പോലീസിംഗ് പദ്ധതികളെ മറ്റ് വകുപ്പുകളും ആയി സഹകരിപ്പിച്ചുകൊണ്ട് എങ്ങനെ കൂടുതൽ ജനകീയമാക്കാം എന്നതിന്റെ ഭാഗമായി കാസർഗോഡ് കേരള ബാങ്ക് ഹാളിൽ ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളുടെയും എൻജിഒ കളുടെയും യോഗം നടന്നു യോഗത്തിൽ സോഷ്യൽ പോലീസിംഗ് ഡിവിഷൻ വിവിധ ജനകീയ പദ്ധതികൾ ആയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാഭ്യാസ പദ്ധതിയായ ഹോപ്പ് പ്രോജക്ട് ജനമൈത്രി പ്രൊജക്റ്റ് കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള ചിരി പ്രോജക്ട് കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഗാർഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡൊമസ്റ്റിക് കോൺഫ്ലിക്ട് റെസലൂഷൻ സെന്റർ കുട്ടികളുടെ സ്ക്രീൻ ആസക്തി പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ വയോജനങ്ങൾക്കുള്ള പ്രശാന്തി ഹെൽപ് ഡസ്ക് കുട്ടികൾക്കുള്ള ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ വനിതകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധത്തിനുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടി സ്കൂളുകളിലും കോളേജുകളിലും നടപ്പാക്കിവരുന്ന പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ എന്നിങ്ങനെ വിവിധങ്ങളായ പദ്ധതികളെ കുറിച്ച് മറ്റ് സർക്കാർ വകുപ്പുകളും ആയി ചർച്ച നടത്തുകയും അതിനു വേണ്ടിയുള്ള സഹായങ്ങൾ എല്ലാ വകുപ്പുകളും ചെയ്യേണ്ടതുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു പരിപാടിയിൽ ജില്ലാ പോലീസ് മേധാവി ശ്രീ നിധിൻ രാജ് പി ഐ പി എസ് സോഷ്യൽ പോലീസിംഗ് പദ്ധതികളുടെ വിശദീകരണവും മറ്റു വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ചുള്ള ക്രോഡീകരണവും നടത്തി.ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പ് എക്സൈസ് വകുപ്പ് വനിതാ ശിശു വികസന വകുപ്പ് സാമൂഹ്യനീതി വകുപ്പ് കാവൽ കാവൽ പ്ലസ് തൊഴിൽ വകുപ്പ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് എൻജിഒകളായ ജെസിസ് ലയൺസ് ട്രോമാകെയർ തദ്ദേശ സ്വയംഭരണ വകുപ്പ് നഗരസഭാ വകുപ്പ് പഞ്ചായത്ത് വകുപ്പ് ചെമ്പർ ഓഫ് കൊമേഴ്സ് എന്നീ വിവിധ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പോലീസ് വകുപ്പിൽ നിന്ന് വിവിധ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഡിവൈഎസ്പി മാരും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു . അഡീഷണൽ എസ്പി പി പി കരുണാകരൻ സ്വാഗതം പറഞ്ഞു
സോഷ്യൽ പോലീസിംഗ് ഡിവിഷൻ വിവിധ പദ്ധതികളെ കുറിച്ചുള്ള വിശദമായ ചർച്ചയും നടന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments