Breaking News

*ഒറിഗാമി ലേണിങ്ങ് ഇനീഷ്യേറ്റീവ്*ന് പ്രൗഡോജ്വലമായ തുടക്കം

ചെർക്കള : മത്സര പരീക്ഷകളിലും  വിദ്യാഭ്യാസ രീതികളിലും കാസറഗോഡ് ജില്ലയിൽ നിലനിൽക്കുന്ന സവിശേഷ സാഹചര്യത്തെ അഭിമുഖികരിക്കുന്നതിനായി 
ജില്ലയിൽ ആദ്യമായി  മെൻ്ററിങ്ങ്, ട്യൂഷൻ, ജൂനിയർ സിവിൽ സർവീസ് കോച്ചിങ്, ബെറ്റർ പാരൻ്റിംഗ് എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള എജ്യൂ സ്‌റ്റാർട്ടപ്പ് Origami Learning Initiatives  ചെർക്കളയിൽ കാസർഗോഡ് എംഎൽഎ കല്ലട്ര മാഹിൻ ഉദ്ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചു
ശിഹാബ് ക്ലായിക്കോട്   (അക്കാഡമിക് ഡയറക്ടർ, origami )അധ്യക്ഷത വഹിച്ചു.
മുഖ്യതിഥികളായി NA നെല്ലിക്കുന്ന്,അഡ്വ : ch കുഞ്ഞമ്പു,ബേബി ബാലകൃഷ്ണൻ,
അബ്ദുള്ള കുഞ്ഞി,വസന്തൻ അജക്കോട്, 
ജാസ്മിൻ കബീർ തുടങ്ങിയവർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാദരൻ കെ ജി(മാനേജിങ് ഡയറക്ടർ, origami ) സ്വാഗതവും, ധനീസ് മെഡിക്കൈ നന്ദിയും പറഞ്ഞു.

പഠനത്തിൽ കുട്ടികളുടെ പുരോഗതി ഉറപ്പാക്കുന്നതിനായി മെൻ്ററിങ്ങ് & ട്യൂഷൻ  സമന്വയിപ്പിക്കാനും  ജില്ലയിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും  മത്സര പരീക്ഷകളെക്കുറിച്ച് അവബോധം നൽകാനുള്ള പരിപാടികൾക്ക് ഊന്നൽ നൽകാനും  സ്‌കൂൾ പഠനകാലത്ത് തന്നെ സിവിൽ സർവീസ് പരീക്ഷയടക്കമുള്ള പ്രധാന മത്സര പരീക്ഷകൾ തിരിച്ചറിഞ്ഞ്   തയ്യാറെടുക്കുന്ന പഠന സംസ്‌കാരം രൂപപ്പെടുത്താനുമാണ്  Origami Learning Initiatives ലക്ഷ്യമിടുന്നത്. ഈ ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. 

പ്രത്യേകതകൾ :

1. 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ *Junior IAS Programme*

- Regular Sessions
- Daily Activities
- Skill Enhancement
- One-on-One Mentorship
- Leadership Curriculum

2. അക്കാദമിക് വിഷയങ്ങളിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പാഠ്യപദ്ധതി കൃത്യമായി പഠിപ്പിച്ചുതീർക്കുന്നതിനുമായി   8,9,10 ക്ലാസികളിലെ വിദ്യാർത്ഥികൾക്ക് മെൻ്ററിംഗ് സേവനത്തോടെയുള്ള സ്പെഷ്യൽ ട്യൂഷൻ പ്രോഗ്രാം. 

3. കുട്ടികളിലെ സ്വാഭാവിക കഴിവുകളെ തിരിച്ചറിഞ്ഞ്, അവരുടെ കാലഘട്ടത്തിലെ സാധ്യതകളെയും വെല്ലുവിളികളെയും കൃത്യമായി മനസ്സിലാക്കി  മാതാപിതാക്കൾ ഇടപെടുന്നതിനുള്ള സ്മാർട്ട് പാരൻ്റിംഗ് പരിശീലനങ്ങൾ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments