*വൈദ്യുതി കണക്ഷൻ ഫീസ് വർധനവ് ഉപഭോക്താക്കളോടുള്ള അനീതി മൂന്നിരട്ടി വരെ കൂട്ടിയത് സാധാരണക്കാർക്ക് ദുരിതമാകും തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണം*
ഉപ്പള : പുതിയ വൈദ്യുതി കണക്ഷന് വേണ്ടിയുള്ള ഫീസ് വർദ്ധിപ്പിച്ചത് ഉപഭോക്താക്കളോടുള്ള അനീതിയാണ് തീരുമാനം സാധാരണക്കാർക്ക് ദുരിതമാകും തീരുമാനത്തിൽ നിന്നും അധികൃതർ പിന്മാറണമെന്നും സാമൂഹ്യ പ്രവർത്തകൻ മൂസ അട്ക ആവശ്യപ്പെട്ടു! വൈദ്യുതി ക്ഷാമവും പവർകട്ടും കാരണം ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ ഇലക്ട്രിസിറ്റി ബോർഡിന്റെ പുതിയ തീരുമാനം പ്രതിഷേധാർഹമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും മൂസ അട്ക ആവശ്യപ്പെട്ടു! കാസർകോട് തലപ്പാടി റൂട്ടിൽ പ്രിയദർശിനി സൗജന്യ ബസ്സിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണം അവരുടെ യാത്ര സുഖകരമാകണം ഇത് സംബന്ധിച്ച് പല പരാതികളും ഉയർന്നു വരുന്നുണ്ട് പല സ്ത്രീകളുടെയും സ്വർണ്ണവും പണങ്ങളും നഷ്ടപ്പെടുന്നുണ്ട്! കഴിഞ്ഞദിവസം ഉപ്പളയിലെ ഒരു വിദ്യാർത്ഥിനിയോട് ടിക്കറ്റ് എടുത്തില്ല എന്നതിന്റെ പേരിൽ ബസ് ജീവനക്കാർ മോശമായി പെരുമാറിയതായി അറിയാൻ കഴിഞ്ഞു അതിന്റെ സത്യാവസ്ഥ അന്വേഷിച്ച് പുറത്തു കൊണ്ടുവരണം 500 രൂപ ഫൈനും അടച്ച് എന്നാണ് അറിയാൻ കഴിയുന്നത് ബസ് ജീവനക്കാരുടെ ഭാഗത്ത് തെറ്റാണെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കണം യാത്രക്കാർക്ക് ടിക്കറ്റ് ചോദിച്ച് കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം ജീവനക്കാർക്കുണ്ട്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments