Breaking News

*വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണ പദ്ധതിയിൽ ബെഡ് കൂടി ഉൾപ്പെടുത്തണം; മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും നിവേദനം നൽകി മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ്*

​കാസർഗോഡ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന വയോജനങ്ങൾക്കായി നടപ്പിലാക്കിവരുന്ന കട്ടിൽ വിതരണ പദ്ധതിയിൽ കട്ടിലിനോടൊപ്പം ബെഡ്/മെത്ത കൂടി അനുവദിക്കുന്നതിന് ആവശ്യമായ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് മുഖ്യമന്ത്രിയ്ക്കും പ്രമുഖ മന്ത്രിമാർക്കും നിവേദനം നൽകി.

​പ്രായാധിക്യവും ശാരീരിക ബുദ്ധിമുട്ടുകളും മൂലം കട്ടിലിൽ നേരിട്ട് കിടക്കുന്നത് പല വയോജനങ്ങൾക്കും പ്രയാസകരമാണെന്നും, ബെഡ്/മെത്ത ഇല്ലാത്തത് കാരണം കട്ടിലിന്റെ യഥാർത്ഥ പ്രയോജനം അർഹരായവർക്ക് ലഭിക്കുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുൻ വർഷങ്ങളിൽ പഞ്ചായത്ത് പരിധിയിൽ നിരവധി വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്തിട്ടുണ്ടെങ്കിലും, ബെഡ് ഇല്ലാത്തതിനാൽ പലരും അവ ഉപയോഗിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

​വയോജന ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ മാനുഷിക ലക്ഷ്യം പൂർണ്ണമാകാൻ കട്ടിലിനോടൊപ്പം ബെഡ്/മെത്ത കൂടി നൽകാൻ സർക്കാരിന്റെ ഭാഗത്തുനിന്നും സമഗ്രമായ ഉത്തരവും തദ്ദേശ സ്ഥാപനങ്ങൾക്കായി ഫണ്ട് വിനിയോഗ മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ടാകണമെന്ന് അർഫാന നജീബ് ആവശ്യപ്പെട്ടു.

​മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, സാമൂഹ്യ നീതി വകുപ്പ് മന്ത്രി എന്നിവർക്കാണ് ഇതുസംബന്ധിച്ച നിവേദനം സമർപ്പിച്ചിരിക്കുന്നത്

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments