Breaking News

*സാക്ഷരതാ പ്രേരക് വിലാസിനി ടീച്ചറെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.*

കുമ്പള : കാസറഗോഡ് ജില്ലയിൽ നിന്ന് തുല്യതാ കോഴ്സിലേക്ക് ഏറ്റവും കൂടുതൽ പേർക്ക് അവസരം നൽകി സാക്ഷരതാ പ്രവർത്തനത്തിൽ മികച്ച നേട്ടം കൈവരിക്കുക വഴി കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി-സംസ്ഥാന സർക്കാറിന്റെ അവാർഡ് നേടിയ കുമ്പള ഗ്രാമപഞ്ചായത്തിലെ വിലാസിനി ടീച്ചറെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.

 വിലാസിനി ടീച്ചർ ലോക സാക്ഷരതാ ദിനത്തിലാണ് തിരുവനന്തപുരത്ത് വെച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംശു ദ്ദീനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങിയത് കുമ്പള ഗ്രാമപഞ്ചായത്തിന് അഭിമാനിക്കാവുന്ന നേട്ടമായി.വിലാസനി ടീച്ചറെ മൊഗ്രാൽ ദേശീയവേദി അനുമോദിച്ചു.

 മൊഗ്രാൽ ദേശീയവേദി ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,വൈസ് പ്രസിഡണ്ട് മുഹമ്മദ് സ്മാർട്ട്,എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് അബ്ക്കോ,ഷക്കീൽ- അബ്ദുള്ള എന്നിവർ ചേർന്ന്  വിലാസിനി ടീച്ചർക്ക് മെമന്റോ കൈമാറിയാണ് അനുമോദിച്ചത്.

ഫോട്ടോ:മികച്ച സാക്ഷരത പ്രവർത്തനത്തിന് കേരള സംസ്ഥാന സാക്ഷരത മിഷൻ- സംസ്ഥാന സർക്കാർ അവാർഡ് നേടിയ വിലാസിനി ടീച്ചറെ  മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ മെമെന്റോ നൽകി അനുമോദിക്കുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments