Breaking News

*സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മുൻ മാനേജർ എം. അബൂബക്കർ മൗലവി ചേളാരി അന്തരിച്ചു**എം.എ. ഉസ്താദിന്റെ വിയോഗം; ചേളാരി സമസ്താലയത്തിലെ ഓഫീസുകൾക്ക് ഇന്ന് അവധി*

ചേളാരി(മലപ്പുറം): സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ദീർഘകാല മാനേജറും സുപ്രഭാതം ഡയറക്ടറുമായ എം. അബൂബക്കർ മൗലവി (എം.എ ചേളാരി (77) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. രാവിലെ ഒൻപത് മുതൽ ചേളാരി സമസ്താലയത്തിൽ വിവിധ തവണകളായി നടന്ന ജനാസ നിസ്‌കാരത്തിന് ശേഷം 10.45 ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പാണമ്പ്ര ജുമാമസ്ജിദിൽ ഖബറടക്കി.1949 ഫെബ്രുവരി ഒന്നിന് കോഴിക്കോട് മാത്തോട്ടം സ്വദേശി വള്ളിയേങ്ങൽ കുഞ്ഞഹമ്മദ് മൊല്ല-കുഞ്ഞാത്തുമ്മ ദമ്പതികളുടെ മകനായി ജനിച്ച എം.എ ചേളാരി ദർസ് പഠനത്തിന് ശേഷം അരീക്കോട് മുണ്ടമ്പ്രയിൽ മദ്‌റസാധ്യാപകനായി ജോലി ചെയ്തു. 1970 ഡിസംബർ 10 ന് ചേളാരി സ്മസ്താലയത്തിൽ ജോലിയിൽ പ്രവേശിച്ച എം.എ 1993 മുതൽ എസ്.കെ.ജെ.എം.സി.സി ജനറൽ മാനേജറാണ്. 55 വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ മാസമാണ് അദ്ദേഹം സമസ്താലയത്തിൽ നിന്നും വിരമിച്ചത്. ആദ്യകാലത്ത് സമസ്ത ബോർഡിങ് മദ്രസയിലും അദ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഗുരുനാഥനാണ്.സമസ്ത വള്ളിക്കുന്ന് മണ്ഡലം ട്രഷറർ, സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം, ചേളാരി മേഖലാ പ്രസിഡന്റ്, ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രവർത്തകസമിതി അംഗം തുടങ്ങിയ പദവികൾ വഹിച്ചു. 35 വർഷത്തോളം പാണമ്പ്ര മഹല്ലിന്റെ നറൽ സെക്രട്ടറിയും അഞ്ച് വർഷത്തിലേറെയായി പ്രസിഡന്റുമാണ്. സുപ്രഭാതം ദിനപത്രത്തിന്റെ പിറവി മുതൽ നേതൃപരമായ പങ്ക് വഹിച്ചു. അൽമുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകൾ എന്നീ മാസികകളുടെ പബ്ലിഷറുമാണ്.ചേളാരി സമസ്താലയത്തിലും പാണമ്പ്ര മഹല്ലിലുമായി നടന്ന വിവിധ മയ്യിത് നിസ്‌കാരങ്ങൾക്ക് കോഴിക്കോട് മുഖ്യഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത ട്രഷറർ എം.ടി. അബ്ദുല്ല മുസ്ലിയാർ, വാക്കോട് മൊയ്തീൻകുട്ടി ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.ഭാര്യ: ഖദീജ വാണിയന്നൂർ. മക്കൾ: അബ്ദുൽ റശീദ് (ഊരകം എം.യു.എച്ച്.എസ്), നൗഫൽ, സുഹൈൽ (സമസ്ത ഓഫീസ്), സുലൈഖ. മരുമക്കൾ: മൻസൂർ മാസ്റ്റർ ചെറുവണ്ണൂർ (തണ്ടേക്കാട് മുസ്ലിം ജമാഅത്ത് സ്‌കൂൾ, ആലുവ), റംഷി മോൾ വാണിയന്നൂർ, സറീന ഉള്ളണം, അഫ്സീറ പറമ്പിൽ പീടിക.

പടം : എം.എ ചേളാരി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments