*പഠിക്കാൻ പണമില്ലാതിരുന്നപ്പോൾ കയ്യിലെടുത്തത് കോൺക്രീറ്റ് ചട്ടി... ഇന്ന് ആ കൈകളിൽ ഇരിക്കുന്നത് സ്റ്റെതസ്കോപ്പാണ്!*
ഇത് മലപ്പുറം കാളികാവുകാരൻ ഡോ. ഇർഷാദ് അലിയുടെ ജീവിതമാണ്. വെറുമൊരു കഥയല്ല, കട്ട ഹാർഡ്‌വർക്കിന്റെയും ഡെഡിക്കേഷന്റെയും റിസൾട്ട്!
നാട്ടിലെ ചെറിയൊരു ചായക്കടക്കാരന്റെ മകനായി ജനിച്ച്, സ്വന്തമായി അധ്വാനിച്ച് പഠിച്ചാണ് ഇർഷാദ് BAMS (ആയുർവേദം) പാസായത്.
അവധി ദിവസങ്ങളിൽ വിശ്രമിക്കുന്നതിന് പകരം സിമന്റും പൊടിയും സഹിച്ച് കോൺക്രീറ്റ് പണിക്കും ഹോട്ടൽ പണിക്കും പോയാണ് പഠിക്കാനുള്ള കാശ് കണ്ടെത്തിയത്.
പലരും കളിയാക്കിയപ്പോഴും ലക്ഷ്യത്തിൽ നിന്ന് പുള്ളി പുറകോട്ട് പോയില്ല.BAMS കഴിഞ്ഞ് ഡോക്ടറായെങ്കിലും ഇർഷാദിന്റെ സ്വപ്നം അവിടെയും നിന്നില്ല. തന്റെ 29-ാം വയസ്സിൽ വീണ്ടും നീറ്റ് (NEET) എഴുതി റിസർവേഷൻ കാറ്റഗറിയിൽ രണ്ടാം റാങ്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇപ്പോൾ MBBS-ന് അഡ്മിഷൻ നേടിയിരിക്കുകയാണ് ഇർഷാദ്!
പ്രായമോ ചുറ്റുപാടുകളോ നമ്മൾ കാണുന്ന വലിയ സ്വപ്നങ്ങൾക്ക് ഒരു തടസ്സമേ അല്ലെന്ന് ഡോ. ഇർഷാദ് തെളിയിച്ചു കഴിഞ്ഞു. പൊരുതി നേടുന്ന വിജയങ്ങൾക്ക് എപ്പോഴും ഒരു പ്രത്യേക മധുരമുണ്ടല്ലേ..!

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments