Breaking News

*എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി)വനിതാ വിങ് "ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ"സംഘടിപ്പിച്ചു. *

കാസർഗോഡ് : 2026 സെപ്റ്റംബർ 26, 27 ന് കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന എം എസ് എസ് സംസ്ഥാന സമ്മേളനത്തിന്റെ  പ്രചരണാർത്ഥം നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി കാസർഗോഡ് യൂണിറ്റ് എം എസ് എസ് വനിതാ വിങ്ങ് "ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ" ഗവൺമെന്റ് ഹൈ സ്കൂൾ കാസർഗോഡിൽ സംഘടിപ്പിച്ചു. 

പരിപാടിയുടെ ഉദ്ഘാടനം സോഷ്യൽ പോലീസിംഗ് കാസർഗോഡ് ഡിവിഷൻ കോഡിനേറ്റർ ശ്രീ.രാമകൃഷ്ണൻ ചാലിംഗൽ നിർവഹിച്ചു. 
ഹെഡ് മിസ്ട്രസ് ശ്രീമതി.ഉഷ എ അധ്യക്ഷത വഹിച്ചു.
എംഎസ്എസ് യൂണിറ്റ് വനിത വിങ്ങു പ്രസിഡന്റ് ശ്രീമതി. സാബിറ എവറസ്റ്റ് സ്വാഗതവും,വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ശ്രീമതി.സ്നേഹ കെ എം ബോധവൽക്കരണ ക്ലാസിന് നേതൃത്തവും നൽകി. 
എം എസ് എസ് കാസർഗോഡ് യൂണിറ്റ് പ്രസിഡണ്ട് ജലീൽ മുഹമ്മദ് ,സെക്രട്ടറി സമീർ ആമസോണിക്സ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ. ജില്ല സെക്രട്ടറി ഹനീഫ് പി എം, വനിത വിങ് യൂണിറ്റ് ട്രഷറർ സാഹിറ വിന്നർ,മെഹറുനിസ്സ ഹമീദ്,അധ്യാപകരും,വിദ്യാർത്ഥികളും ക്യാമ്പയിനിൽ പങ്കെടുത്തു.
വിമുക്തി ക്ലബ്ബ് കോഡിനേറ്റർ ശ്രീ.കമലുദ്ദീൻ നന്ദിയും പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments