*വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ സംഘടിപ്പിച്ചു.*
മലപ്പുറം : വിമൻ ഇന്ത്യ മൂവ്മെന്റ് മലപ്പുറം വെസ്റ്റ് ജില്ലാ കൗൺസിൽ, മലപ്പുറം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡണ്ട് ലൈല ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്നു.
വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന അധ്യക്ഷ സുനിത നിസാർ ഉദ്ഘാടനം ചെയ്തു.
അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെ വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീർ പ്രഖ്യാപിച്ചു.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് അരീക്കൻ ബീരാൻ കുട്ടി, ' ജില്ലാ സെക്രട്ടറി റൈഹാനത്ത്, വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ലാ ജനറൽ സെക്രട്ടറി ജാസ്മിൻ - എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സമീറ ടീച്ചർ (പ്രസിഡൻറ്) ശരീഫ റഹീം, സാജിത ടീച്ചർ (വൈസ് പ്രസിഡൻ്റുമാർ) ജാസ്മിൻ (ജനറൽ സെക്രട്ടറി), ഹബീബ ,ആരിഫ ടീച്ചർ (സെക്രട്ടറിമാർ) ആഷിത ആദം (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി Dr. ഫാത്തിമ , സൈഫുന്നിസ എടരിക്കോട്, ആസ്യ ചെമ്മാട്, ശബ്ന മൻസൂർ, ഖദീജ അഷറഫ്, റിഷാനറാഫി എന്നിവരെയും തിരഞ്ഞെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments