Breaking News

*ഫ്ലൈ നാസ് കൊച്ചി സർവീസ് ആരംഭിച്ചു. *

കൊച്ചി : സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് കൊച്ചി സർവീസ് ആരംഭിച്ചു. ഇന്നലെ പുലർച്ചെ റിയാദിൽ നിന്നും പുറപ്പെട്ട വിമാനം ഇന്ന് രാവിലെ നെടുമ്പാശേരിയിലെത്തി. ആദ്യ വിമാനത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ അധികൃതർ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഫ്ലൈ നാസ റിയാദ് - കൊച്ചി സർവീസ് നടത്തും.
നിലവിൽ സഊദി എയർലൈൻസ്, ആകാശ എയർ എന്നിവ കൊച്ചി - റിയാദ് സർവീസ് നടത്തുന്നുണ്ട്. പുതിയ സർവീസ് തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയുമെന്ന് യാത്രക്കാർ പ്രതീക്ഷിക്കുന്നു.

സഊദി അറേബ്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈ നാസ് നിലവിൽ റിയാദ് - കോഴിക്കോട് പ്രതിദിന സർവീസ് നടത്തുന്നുണ്ട്. സഊദി തലസ്ഥാനമായ റിയാദിൽ നിന്ന് കേരള തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് ഫ്ലൈ നാസ് സർവീസ് ആരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments