*കാസർകോട് സ്പോർട്‌സ് കൗൺസിൽ ഓഫീസിലെ വിജിലൻസ് റെയ്ഡ്: കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ; യോഗ്യതയില്ലാത്ത താരങ്ങളെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചു, നീന്തൽക്കുളം കരാറുകാരനിൽ നിന്നു താൽക്കാലിക ജീവനക്കാരൻ കൈപ്പറ്റിയത് വൻതുക*
കാസർകോട് : ഓപ്പറേഷൻ കളിക്കളം 'എന്ന പേരിൽ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് ഇന്നലെ (ബുധൻ) നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയത് ഗുരുതരമായ ക്രമക്കേടുകൾ. ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് അയക്കും. അതിന് ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
2025 സെപ്തംബർ 29ന് ചെറുവത്തൂരിൽ നടന്ന ജില്ലാ റവന്യു ആർച്ചറി (അമ്പെയ്‌ത്) ചാമ്പ്യൻഷിപ്പിൽ യോഗ്യതാ ലിസ്റ്റിൽ ഉൾപ്പെടാത്ത രണ്ട് പേരെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചുവെന്നാണ് റെയ്‌ഡിൽ കണ്ടെത്തിയ പ്രധാന ക്രമക്കേട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കും അർഹത ഇല്ലാതെ സംസ്ഥാന ചാമ്പ്യൻ ഷിപ്പിൽ പങ്കെടുത്ത താരങ്ങളെ കുറിച്ചും വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
സ്പോർട്സ് കൗൺസിലിൻ്റെ കീഴിലുള്ള നീന്തൽ കുളത്തിന്റെ കരാറുകാരനുമായി ബന്ധപ്പെട്ട വിവിധ അക്കൗണ്ടുകളിൽ നിന്ന് ഓഫീസിലെ താൽക്കാലിക ജീവനക്കാരൻ പണം കൈപ്പറ്റിയെന്നും പരിശോധനയിൽ കണ്ടെത്തി. താൽക്കാലിക ഓഫീസ് അസിസ്റ്റന്റായിരുന്ന ആളാണ് ഗൂഗിൾ പേ വഴി 38,400 രൂപ കൈപ്പറ്റിയത്.
സംസ്ഥാനതലത്തിൽ നടന്ന റെയ്‌ഡിൽ മറ്റു ജില്ലകളിലും ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments