*ജില്ലാ പോലീസ് ഓഫീസിൽ 'അഭിനന്ദന ദിനം' ആചരിച്ചു*
കാസർഗോഡ് : ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച 'അഭിനന്ദന ദിനം' ആയി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ഓഫീസിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 48 പേർക്ക് ചടങ്ങിൽ പ്രശംസാപത്രം നൽകി ആദരിച്ചു.
ജില്ലാ പോലീസ് മേധാവി ശ്രീ. നിധിൻരാജ് പി. IPS ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും വിശിഷ്ട സേവനം അനുഷ്ഠിച്ചവർക്കുള്ള പ്രശംസാപത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. നന്മയും മികച്ച പ്രവർത്തനങ്ങളും പൊതുപരിപാടിയിലൂടെ അംഗീകരിക്കപ്പെടുന്നത് കൂടുതൽ ആളുകളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാൻ പ്രചോദനമാകുമെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
ജില്ലാ അഡീഷണൽ എസ്.പി. പി. കരുണാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. വിനീഷ് കുമാർ എം.പി. സ്വാഗതം ആശംസിച്ചു.
കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് IPS, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ഡോ. വി. ബാലകൃഷ്ണൻ, ബേക്കൽ ഡിവൈ.എസ്.പി. കെ. വിനോദ് കുമാർ, ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. മുരളീധരൻ, സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പി. ടി. ഉത്തംദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ നിബിൻ ജോയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments