*തീയറ്ററുകളിലെ സ്റ്റാളുകളിൽ കൊള്ള വില ; പരിശോധന ശക്തമാക്കി*
കേരളത്തിൽ പ്രവർത്തിക്കുന്ന സിനിമാ തിയേറ്ററുകളിലെ സ്റ്റാളുകളിൽ ഭക്ഷണ സാധനങ്ങള്‍ക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നെന്ന പരാതിയില്‍ പരിശോധന ശക്തമാക്കാൻ ലീഗല്‍ മെട്രോളജി വകുപ്പ്. അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തും. ഇന്നലെ നടത്തിയ പരിശോധനയില്‍ പൊതു വിപണിയെക്കാള്‍ 5 ഇരട്ടി വിലയിലാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അണ്‍പാക്‌ട് ഫുഡ് ഗണത്തില്‍ വരുന്നവയില്‍ ഇടപെടാൻ ലീഗല്‍ മെട്രോളജി വകുപ്പിന് കഴിയില്ല. കൃത്യമായി വിലവിവരം പ്രദർശിപ്പിക്കാത്ത മള്‍ട്ടിപ്ലക്സുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വില സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് നല്‍കും. നിയമനിർമ്മാണം ഉണ്ടായാല്‍ മാത്രമേ മള്‍ട്ടിപ്ലക്സുകളിലെ വില നിയന്ത്രിക്കാൻ കഴിയൂ. നിശ്ചിത അളവില്‍ കുറവ് വരുത്തല്‍, വിപണിവിലയേക്കാള്‍ ഉയർന്ന തുക ഈടാക്കല്‍, ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്താനായിരുന്നു പരിശോധന. ഉപഭോക്താക്കള്‍ നേരിടുന്ന ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിനാണ് ഈ നടപടിയെന്ന് ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments