*ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസ: 'ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ' ഉടൻ; പ്രഖ്യാപനവുമായി ജിസിസി സെക്രട്ടറി ജനറൽ*
യൂറോപ്പിലെ ഷെങ്കൻ വിസയ്ക്ക് സമാനമായി ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് ഒരൊറ്റ വിസയിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന 'ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ' ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി. റിയാദിൽ നടന്ന സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗിൽ സംസാരിക്കവെയാണ് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള യാത്ര സുഗമമാക്കുന്ന പദ്ധതി വൈകാതെ വെളിച്ചം കാണുമെന്ന് അദ്ദേഹം സൂചന നൽകിയത്.
യുഎഇ, സഊദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ജിസിസി അംഗരാജ്യങ്ങൾ സന്ദർശിക്കാൻ വിദേശികൾക്ക് ഇനി ഈ ഒറ്റ വിസ മതിയാകും. പദ്ധതിക്ക് നേരത്തെ തന്നെ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും അപേക്ഷ നടപടിക്രമങ്ങൾ, വിസ ഫീസ്, വാലിഡിറ്റി, വിസയുടെ ഔദ്യോഗിക ലോഞ്ച് തീയതി എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജിസിസി അധികൃതർ ഉടൻ പുറത്തുവിടുമെന്നാണ്പ്രതീക്ഷിക്കുന്നത്.
മേഖലയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയും ബഹ്റൈനും തമ്മിൽ നടപ്പിലാക്കിയ 'വൺ-പോയിന്റ് എയർ ട്രാവൽ' പദ്ധതിയെക്കുറിച്ചും ജാസിം അൽബുദൈവി പരാമർശിച്ചു. പുറപ്പെടുന്ന വിമാനത്താവളമായ ബഹ്റൈനിൽ വെച്ച് തന്നെ പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കുന്ന യാത്രക്കാർക്ക് അബുദബിയിലോ ദുബൈയിലോ എത്തുമ്പോൾ വീണ്ടും ഇമിഗ്രേഷൻ പരിശോധനകൾക്കായി നിൽക്കാതെ സൗകര്യപ്രദമായി പുറത്തുകടക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments