*സഅദിയ്യ മീലാദ് കാമ്പയിന്‍-2026ആത്മീയാനുഭൂതി പകര്‍ന്ന പ്രഥമ മൗലിദ് ജല്‍സഗ്രാന്റ് മസ്ജിദിനെ പ്രൗഢമാക്കി*
ദേളി : ഖല്‍ബിലുണ്ട് എന്റെ നബി എന്ന പ്രമേയത്തോടെ ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നടന്ന ഗ്രാന്റ് മൗലിദ് പ്രൗഢമായി. ഗ്രാന്റ് മസ്ജിദില്‍ പ്രഥമ മൗലിദ് പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ച് മണിക്കൂറുകള്‍ നീണ്ട് നിന്ന ആത്മീയ സംഗമം വിശ്വാസികള്‍ക്ക് അനുഭൂതി നല്‍കി.
സയ്യിദ് സൈനുല്‍ ആബിദീന്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. എ.പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കി. കെ പി ഹുസൈന്‍ സഅദി കെ.സി റോഡ്, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പ്രഭാഷണം നടത്തി. കെകെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അലി അസ്‌കര്‍ ബാഖവി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഇസ്ഹാഖ് ഫൈസി, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, നൂര്‍ മുഹമ്മദ് ഹാജി ഖത്തര്‍, മഹ്‌മൂദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, അഷ്ഫാഖ് മിസ്ബാഹി, സയ്യിദ് ജാഫര്‍ സാദിഖ് സഅദി മാണിക്കോത്ത്, അബ്ദുല്‍ കരീം സഅദി ഏണിയാടി, തുവ്വൂല്‍ അബ്ദുല്‍റഹ്‌മാന്‍ സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, ശരീഫ് സഅദി മാവിലാടം, ശറഫുദ്ദീന്‍ സഅദി, ഹാഫിള് അഹ്‌മദ് സഅദി ചേരൂര്‍, എംടിപി അബ്ദുല്ല മൗലവി, അബ്ദുറസാഖ് ഹാജി മേല്‍പ്പറമ്പ്, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍, സൈഫ്ദ്ദീന്‍ സഅദി, മുഹ് യിദ്ദീന്‍ പനേര, തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതം പറഞ്ഞു.പടം:
സഅദിയ്യ ഗ്രാന്റ് മസ്ജിദിന് പ്രൗഢമാക്കിയ പ്രഥമ മൗലിദ് ജല്‍സ
Photo Caption:
സഅദിയ്യ ഗ്രാന്റ് മസ്ജിദ് ഹബീബ് ഉസ്മാന്‍ വഖ്ഫ് കര്‍മ്മം പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments