*കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ അനശ്വര സംഗീതപ്രതിഭ കോഴിക്കോട് അബൂബക്കർ അനുസ്മരണം നടത്തി*
തിരൂർ : കേരള മാപ്പിള കലാ അക്കാദമി തിരൂർ ചാപ്റ്റർ അനശ്വര സംഗീതപ്രതിഭയും,തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അനുസ്മരണം നടത്തി.
മാപ്പിള പാട്ടുകളിൽ വൻഹിറ്റു പാട്ടുകളിൽ പലതും അംഗീത ചെയ്ത അതുല്യ പ്രതിഭയുടെ അനുസ്മരണം തിരൂർ മാപ്പിള കലാ അക്കാദമിയിൽ നടന്നു. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ഫൈസൽ കൻമനത്തിൻ്റെ അനുസ്മരണ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി പ്രസിഡണ്ട് ഷാഫി സബ്ക്കയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത ഗായിക ഇഷ്റത്ത് സബാഹ് ഉദ്ഘാടനം ചെയ്തു. ഗായകൻ ഫിറോസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. അഷറഫ് പാലപെട്ടി , കെ.പി ഒ റഹ്മത്തുല്ല , സമദ് തിരൂർ ഷരീഫ് കൂട്ടായി ,അസ്‌ലം തിരൂർ ,ഹാരിസ് , സൽമ തിരൂർ , ഹനീഫ തിരൂർ , ഷബീറലി റിഥം ,അയ്യൂബ് ആലുക്കൽ കബീർ എന്നിവർ ഈണങ്ങളുടെ തോഴൻ കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments