*വക്കം ഖാദറിന്റെ എൺപത്തിമൂന്നാംരക്തസാക്ഷിത്വ വാർഷികം.
താനൂർ : ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ എൺപത്തിമൂന്നാം
രക്തസാക്ഷിത്വ വാർഷികം താനൂർ എംഇഎസ് സെൻട്രൽ സ്കൂളിൽ എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി എ . ഫസൽ ഗഫൂർ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അനീഷാ സുൽത്താന സ്വാഗതമാശംസിച്ചു . ചരിത്രകാരൻ ഡോ. ഹുസൈൻ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. എം ഇഎസ് താനൂർ സ്കൂൾ ചെയർമാൻ ഒ.നാസർ ബാവ, കെ അബ്ദുൽ ജലീൽ , ഡോ. മുജീബ് മംഗലം, നൗഷാദ് എടവണ്ണ, അബ്ദുൽ ഖാദർ ഷെരീഫ് , തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി അഹമ്മദ് കുട്ടി , സ്കൂൾ ട്രഷറർ സുനിൽ ബാബു, ജോ.സെക്രട്ടറി എൻ.എൻ. മുഹമ്മദ് ഫൈസൽ , എം ഇഎസ് , ജില്ലാ , താലൂക്ക് ,യൂണിറ്റ് നേതാക്കൾ , അധ്യാപകർ , വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ പി ബീന നന്ദി പ്രകാശിപ്പിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments