Breaking News

*കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി.*

കോഴിക്കോട് : എൻ.എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലുള്ള
എൻ സി പി കോഴിക്കോട് ജില്ലാ പ്രവർത്തക കൺവെൻഷൻ കോഴിക്കോട് സ്പോട്സ് കൗൺസിൽ ഹാളിൽ   നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ,എൻ എ മുഹമ്മദ് കുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കല്ലറ മോഹൻദാസ്, റോഷൻ ബാബു, സലീം, ഷെറീന പി.രാജൻ എന്നിവർ സംസാരിച്ചു.എൻ എ മുഹമ്മദ് കുട്ടി വിഭാഗം ആൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഒക്റ്റോബർ 5 ന് എറണാകുളം ടൗൺഹാളിൽ ചേരുന്ന ലയന സമ്മേളനത്തിന്റെ ഭാഗമായാണ് കൺവെൻഷൻ ചേർന്നത്. കൺവെൻഷൻ പങ്കെടുത്തവർ ലയനത്തിന്പൂർണ്ണ പിന്തുണ അറിയിച്ചു. സമ്മേളനം വിജയിപ്പിക്കാൻ വേണ്ട തീരുമാനങ്ങളെടുത്തു. 15 അംഗ  ജില്ലാ പ്രവർത്തക കമ്മറ്റിയിൽ പി.കെ ശശീന്ദ്രനെ കൺവീനറായും,3  ജോയിന്റ് കൺവീനന്മാരെയും  ജില്ലാ കൺവെൻഷൻ തെരഞ്ഞെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments