Breaking News

*യങ് ഡെമോക്രാറ്റ് യൂത്ത് കൗൺസിലും ഭാരവാഹി പ്രഖ്യാപനവുംനടന്നു.*

മലപ്പുറം : യങ് ഡെമോക്രാറ്റ് മലപ്പുറം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കൗൺസിലും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. മലപ്പുറം ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് വൈകിട്ട് 4.30ന് ജില്ലാ ജോയിന്റ് കൺവീനർ യൂനുസ് വെന്തൊടി പതാക ഉയർത്തിയതോടെ തുടക്കമായി.

യൂത്ത് കൗൺസിൽ എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലം പ്രസിഡന്റ് കെ. കെ. സാദിഖ് അലി ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ് സംസ്ഥാന ജോയിന്റ് കൺവീനർ സുഹൈബ് ഓയൂർ വിഷയാവതരണം നടത്തി.

മുഹമ്മദ്, ഹംസ പുൽപറ്റ, നൂഹൈമ, കെ. മുഹമ്മദ് അജ്മൽ, കെ. പി. ഫാത്തിമ ഷെറിൻ, മുഹമ്മദലി എന്നിവർ സംസാരിച്ചു.

യൂത്ത് കൗൺസിലിനെ തുടർന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് അഭിവാദ്യം അർപ്പിച്ച് മലപ്പുറം നഗരത്തിൽ പ്രകടനവും സംഘടിപ്പിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments