*മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പോൺസർ ചെയ്യുന്നത് അജ്ഞാത അവതാരങ്ങൾ: കെ സുരേന്ദ്രൻ*
കാസറഗോഡ് : മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അജ്ഞാത അവതാരങ്ങൾ സ്പോൺസർ ചെയ്യുകയാണെന്നു ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ. ആരാണ് ഇത്രയും സ്നേഹമുള്ള സുഹൃത്തുക്കളെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. യുഡിഎഫ് 10 കൊല്ലം അധികാരമില്ലാതെയിരുന്നതിന്റെ ക്ഷീണം തീർക്കാനാണു ഈ ആക്രാന്തമെന്നും കാസറഗോഡ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ 10 കൊല്ലം കൊണ്ടു ചെയ്തത് 3 മാസം കൊണ്ടു മറികടക്കാനാണ് വിഡി സതീശനും സംഘവും ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ തിരുവനന്തപുരം- കരിപ്പൂർ ചാർട്ടഡ് ഫ്ലൈറ്റ് ആരാണ് സ്പോൺസർ ചെയ്തതെന്ന് ജനങ്ങൾക്ക് അറിയണം. കെഎം ഷാജി സർക്കാർ കാർ ഒഴിവാക്കി ആഡംബര കാർ ഉപയോഗിക്കുന്നു.
ആഭ്യന്തരമന്ത്രിയെയും കായിക മന്ത്രിയെയുമെല്ലാം ആളുകൾ വിദേശത്തേക്ക് ടൂർ കൊണ്ടു പോവുകയാണ്. മന്ത്രിമാരോടൊക്കെ എന്താണ് ആളുകൾക്ക് ഇത്രയും സ്നേഹമെന്നു മനസിലാകുന്നില്ല.
സൗജന്യങ്ങൾ കൈപ്പറ്റുന്നത് ഉപകാരസ്മരണയ്ക്കാണോയെന്ന സംശയം കോൺഗ്രസിനകത്തു തന്നെയുണ്ട്. സതീശനെ മുഖ്യമന്ത്രിയാക്കാൻ സ്പോൺസർ ചെയ്തവരുണ്ട്. രാഹുൽ ഗാന്ധിയും കെസി വേണുഗോപാലും നിലപാട് വ്യക്തമാക്കണം.
എക്സലോജിക് കേസിൽ പിണറായി വിജയനെയും കുടുംബത്തെയും രക്ഷിക്കാനാണ് വിഡി സതീശൻ ശ്രമിക്കുന്നത്. അന്വേഷണത്തിനു ഉത്തരവിടാൻ 15 ദിവസം വൈകിച്ചത് പരസ്പര സഹകരണത്തിന്റെ ഭാഗമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments