Breaking News

*DQ Light വിദ്യാർത്ഥി ക്യാമ്പ് സംഘടിപ്പിച്ചു*

ആലത്തിയൂർ : ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ദാറുൽ ഖുർആൻ റെസിഡൻഷ്യൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘DQ Light’ ദ്വിദിന വിദ്യാർത്ഥി ക്യാമ്പ് സെപ്റ്റംബർ 18, 19 തീയതികളിൽ ആലത്തിയൂരിൽ നടന്നു.

ക്യാമ്പിന്റെ ഉദ്ഘാടനം തിരൂർ സി.ഐ. ജലീൽ കറുത്തേടത്ത് നിർവഹിച്ചു. ക്യാമ്പസ് ഡയറക്ടർ സി.പി. നൂറുൽ അമീൻ അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾക്ക് ഈ കാലഘട്ടത്തിൽ ആവശ്യമായ അറിവുകളും തിരിച്ചറിവുകളും പകരുന്നതിനൊപ്പം, സമൂഹവും വിദ്യാർത്ഥികളും നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും ക്യാമ്പിൽ ചർച്ച ചെയ്തു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ, ചർച്ചകൾ, സംവാദങ്ങൾ, പരിശീലന സെഷനുകൾ എന്നിവയും സംഘടിപ്പിച്ചു.

ഡോ. അബ്ദുല്ല ബാസിൽ, സി. മുഹമ്മദ് അജ്മൽ, ജൗഹർ മുനവ്വർ, സുഫ്വാൻ ബറാമി, അമീർ, മുജാഹിദ് ബാലുശ്ശേരി, സഫ്വാൻ നെല്ലിയാലി (അസിസ്റ്റന്റ് കമാൻഡന്റ്, എസ്.എസ്.ബി., എം.എച്ച്.എ., ഗവൺമെന്റ് ഓഫ് ഇന്ത്യ), പ്രിൻസിപ്പൽ ഷിംന മുഹമ്മദ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം, സാമൂഹിക ബോധം, ഉത്തരവാദിത്തബോധം, സമകാലിക വിഷയങ്ങളിലുള്ള അവബോധം എന്നിവ വളർത്തുന്നതിന് ക്യാമ്പ് സഹായകമായി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ദ്വിദിന ക്യാമ്പ് സമാപിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments