Breaking News

*ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നീക്കം: തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് ചുറ്റും വൻ സുരക്ഷ തീർത്ത് കേന്ദ്ര സർക്കാർ; 15 പേരെ തടയാൻ വിന്യസിച്ചത് ആയിരക്കണക്കിന് സേനാംഗങ്ങളെ*

ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചുവെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് പ്രതീകാത്മക ഇംപീച്ച്മെന്റ് നോട്ടിസ് നൽകാനുള്ള മുൻ ഉദ്യോഗസ്ഥരുടെ ശ്രമം പൊലിസ് തടഞ്ഞു. വോട്ടവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര സർവീസിൽനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരാണ് നോട്ടിസ് നൽകാൻ രംഗത്തെത്തിയത്.
പ്രതിഷേധ സംഘത്തെ പ്രതിരോധിക്കാൻ ഡൽഹി പൊലിസിന് പുറമേ ഐടിബിപി (ITBP), ബിഎസ്എഫ് (BSF), ആർഎഎഫ് (RAF) തുടങ്ങിയ അർദ്ധസൈനിക വിഭാഗങ്ങളിലെ ആയിരക്കണക്കിന് സേനാംഗങ്ങളെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് ചുറ്റും കേന്ദ്ര സർക്കാർ വിന്യസിച്ചത്.

യാതൊരുവിധ പ്രതിഷേധ പരിപാടികളും നടത്തില്ലെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നേരിൽ കണ്ട് നോട്ടിസ് നൽകാൻ രണ്ടുപേർക്ക് മാത്രം അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സംഘം നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു. എന്നാൽ എല്ലാ വഴികളും അടച്ച് വൻ സുരക്ഷാ സന്നാഹം ആണ് ഒരുക്കിയത്. നഗരത്തിൽ ഗതാഗതം സ്തംഭിക്കുന്ന രീതിയിൽ സേന നിലയുറപ്പിച്ചതോടെ കുറ്റപത്രം നേരിട്ട് നൽകുന്നതിൽനിന്ന് പ്രതിനിധി സംഘം പിന്മാറി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments